Health Tips: തലവേദനയുള്ളപ്പോള്‍ നമ്മള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്
നമ്മള്‍ സാധാരണയായി ബുദ്ധിമുട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. പലപ്പോഴും അമിതമായ സമ്മര്‍ദ്ദമെല്ലാം ഇതിന് കാരണമാകാറുണ്ട്. കുറച്ച് സമയം വിശ്രമം എടുക്കുമ്പോള്‍ പലരുടെയും തലവേദന മാറുകയും ചെയ്യാറുണ്ട്. എന്നാല്‍ തലവേദനയുള്ളപ്പോള്‍ നമ്മള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അതെന്താണെന്ന് നോക്കാം.
റെഡ് വൈൻ: മൈഗ്രേൻ ഉള്ളവർ പ്രധാനമായി ഒഴിവാക്കേണ്ട ഒന്നാണ് ലഹരി വസ്തുക്കൾ പ്രത്യേകിച്ച് റെഡ് വൈന്‍.
ചീസ്: തലവേദനയ്ക്ക് കാരണമാകുന്ന ടിറാമൈൻ ചീസിൽ അടങ്ങിയിട്ടുണ്ട്.
ചോക്ലേറ്റ്: കഫീൻ, ബീറ്റാ-ഫിനൈലെഥൈലാമൈൻ എന്നിവ ചോക്ലേറ്റിൽ അടങ്ങിയതിനാൽ ഇവ ചിലരിൽ തലവേദന ഉണ്ടാക്കാറുണ്ട്.
അച്ചാർ: അച്ചാറുകളിൽ ധാരാളം ടൈറാമൈൻ അടങ്ങിയതിനാൽ തലവേദനയുള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
കാപ്പി: കഫീൻ അധികമായാലും തലവേദന കൂടാൻ കാരണമാകും
സിട്രസ് പഴങ്ങൾ: ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ ഒക്ടോപാമൈൻ എന്ന ഘടകം അടങ്ങിയതിനാൽ ഇത് തലവേദനയുള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്.
പാൽ: പാൽ പൊതുവെ തലവേദനയുള്ളവർ കഴിക്കാതിരിക്കുന്നതാണ് നല്ലത് പ്രത്യേകിച്ച് ലാകടോസ് ഇൻടോളറൻസ് ഉള്ളവർ
തണുത്ത ഭക്ഷണങ്ങൾ: മൈഗ്രെയ്ൻ അനുഭവിക്കുന്ന ആളുകൾ തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.