Budhaditya Yoga Today: ഇന്നത്തെ ദിവസം സൂര്യൻ സഞ്ചരിക്കുന്നത് ചതയം നക്ഷത്രത്തിലൂടെയാണ്. ഇന്ന് ബുധനാഴ്ചയായതിനാൽ ഈ ദിവസത്തെ നിയന്ത്രിക്കുന്നത് ബുധൻ ഗ്രഹമാണ്. അതിനാൽ ബുധനും സൂര്യനും കൂടി ചേർന്ന് ഇന്ന് ബുധാദിത്യ യോഗം രൂപപ്പെടുകയാണ്.
കൂടാതെ ചോതി, വിശാഖം നക്ഷത്രങ്ങളിലൂടെയുള്ള ചന്ദ്രന്റെ സഞ്ചാരം വിവിധ യോഗങ്ങൾ സൃഷ്ടിക്കും. മൂന്ന് രാശികൾക്കാണ് ഇന്നത്തെ ദിവസം നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത്. ഏതൊക്കെയാണ് ആ ഗ്രഹങ്ങളെന്ന് നോക്കാം.
ഇടവം രാശിക്കാര്‍ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. എതിരാളികൾക്ക് അസൂയ തോന്നുന്ന വിധത്തിലായിരിക്കും ഇവരുടെ വളർച്ച. നിങ്ങളുടെ ആഗ്രഹങ്ങളൊക്കെ നിറവേറ്റപ്പെടും. പുതിയ വീടോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ദിവസം അനുകൂലമായിരിക്കും. ആരോഗ്യ പ്രശ്നങ്ങളൊക്കെ അകലും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
കന്നി രാശിക്കാര്‍ക്ക് ഇന്ന് ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കാനാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഈ ദിവസം അനുകൂലമാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം സ്വന്തമാക്കും. വരുമാനം വർധിക്കും. ബിസിനസിൽ നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ ലാഭം നൽകും. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ ഫലങ്ങളുണ്ടാകാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)