ടെൽ അവീവ്: ഇസ്രയേലിൽ മൂന്ന് ബസുകളിൽ സ്ഫോടനം. ടെൽ അവീവിന് സമീപം ബാറ്റ് യാമിലാണ് സ്ഫോടനമുണ്ടായത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. പാർക്കിങ്ങിൽ വച്ചാണ് സ്ഫോടനം ഉണ്ടായത്. ആളപായം ഇല്ലെന്നാണ് റിപ്പോർട്ട്. ബസുകൾ പൂർണമായും കത്തിനശിച്ചു.
മറ്റ് രണ്ട് ബസുകളിലെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. പരിശോധന നടത്തുന്നതിനായി രാജ്യത്തെ എല്ലാ ബസ്, ട്രെയിൻ, ലൈറ്റ് ട്രെയിൻ സർവീസുകളും നിർത്തിവച്ചതായി ഗതാഗത മന്ത്രി മിരി റെഗെവ് അറിയിച്ചു.
ALSO READ: ദക്ഷിണ സുഡാനിൽ വിമാനാപകടം; 20 മരണം
സ്ഫോടക വസ്തുക്കൾ നിറച്ച മൂന്ന് ബസുകൾ പൊട്ടിത്തെറിച്ചതായും രണ്ടെണ്ണം നിർവീര്യമാക്കിയതായും പോലീസ് വ്യക്തമാക്കി. ടൈമർ സെറ്റ് ചെയ്തതിലെ പിഴവ് മൂലമാണ് വലിയ അപകടം ഒഴിവായത്. അക്രമികൾ സമയം ക്രമീകരിച്ചത് രാത്രി ഒമ്പതിനായിരുന്നു. ഈ സമയം പ്രദേശത്ത് ആളുകൾ ഇല്ലായിരുന്നു.
സംഭവത്തിൽ അന്വേഷണം തുടരുന്നതായും ശക്തമായ തിരിച്ചടി നൽകുമെന്നും ഇസ്രയേൽ പ്രതികരിച്ചു. ശക്തമായ തിരിച്ചടി നൽകാൻ ഇസ്രയേൽ സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.