റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയായിരുന്ന സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. റെക്കോർഡുകൾ ഭേദിച്ച് മുന്നറുകയായിരുന്ന സ്വർണത്തിന് നേരിയ രീതിയിലാണ് വില കുറഞ്ഞത്.
ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞത്.
ഇതോടെ സ്വർണവില പവന് 64,200 രൂപ ആയി. ഗ്രാമിന് 8025 രൂപയാണ് വില.
ജനുവരി 22ന് ആണ് സ്വർണവില പവന് ആദ്യമായി 60,000 കടന്നത്. ഇത് വിവാഹ വിപണിയെ ബാധിച്ചിരുന്നു.
തുടർച്ചയായി റെക്കോർഡുകൾ ഭേദിച്ച് സ്വർണവില വർധിച്ചതിന് ശേഷമാണ് നേരിയ രീതിയിൽ ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്.
ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതിനാൽ, സ്വർണത്തിൻറെ വില ഇന്ത്യൻ വിപണയിൽ വലിയ ചലനമുണ്ടാക്കാറുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റം ഇല്ല. ഗ്രാമിന് 108 രൂപയാണ് വെള്ളിയുടെ വില.