Angarak Yoga: ജ്യോതിഷ പഞ്ചാംഗം അനുസരിച്ചു ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് മറ്റു ഗ്രഹങ്ങളുമായി കൂടിച്ചേരാറുണ്ട്. അതിന്റെ ഫലം എല്ലാവരിലും ഉണ്ടാകും. ചൊവ്വ മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ഇവിടെ നേരത്തെ തന്നെ രാഹു സ്ഥിതി ചെയ്യുന്നു. ഇത്തരത്തിൽ ഈ രണ്ടു ഗ്രഹങ്ങളും ചേരുമ്പോൾ അംഗാരക് യോഗം രൂപം കൊള്ളുന്നു. ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ഭയാനകമായ യോഗമായി കണക്കാക്കുന്നു. ഈ യോഗത്തിലൂടെ ചില രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഒപ്പം ഈ രാശിക്കാർക്ക് ധനനഷ്ടം, ആരോഗ്യപ്രശ്‌നം, ബന്ധങ്ങളിൽ വിള്ളൽ എന്നിവ നേരിടേണ്ടി വരും. ആ രാശികൾ ഏതൊക്കെ അറിയാം...
Also Read: സൂര്യന്റെ രാശിമാറ്റത്തിലൂടെ ബുധാദിത്യ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനവും സമൃദ്ധിയും!
മേടം (Aries): അംഗാരക് യോഗം ഈ രാശിക്കാർക്കും നല്ലതല്ല. കാരണം ഈ യോഗം നിങ്ങളുടെ ധനം സംസാരം എന്നീ ഭവനങ്ങളിലാണ് വരുന്നത്. അതുകൊണ്ട് നിങ്ങൾക്ക് ഈ സമയം ധനനേട്ടത്തിന് തടസങ്ങൾ ഉണ്ടാകാം. എന്തെങ്കിലും വിഷയത്തിൽ നിങ്ങൾക്ക് ടെൻഷൻ ഉണ്ടാകാം. സംസാരം സൂക്ഷിക്കുക, അല്ലെങ്കിൽ ബന്ധങ്ങൾ താറുമാറാകും. എന്നാൽ ഈ സമയം നിങ്ങൾക്ക് ഒരു സന്തോഷവാർത്ത കേൾക്കാൻ ഇടയാകും അത് നിങ്ങൾക്ക് വലിയ സന്തോഷം നൽകും.
കന്നി (Virgo): അശുഭ അംഗാരക് യോഗം കന്നി രാശിക്കാർക്കും ദോഷങ്ങൾ ഉണ്ടാക്കും. ഈ യോഗം നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് ഉണ്ടാകുന്നത്. ഇതിലൂടെ നിങ്ങളുടെ വിവാഹ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതുകൊണ്ട് നിങ്ങളുടെ സംസാരം സൂക്ഷിക്കുക. വ്യവസായികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
Also Read: കുംഭ രാശിയിൽ ശനിയുടെ ഉദയം; ഈ 6 രാശിക്കാർക്ക് ഇന്നുമുതൽ സുവർണ്ണ നേട്ടങ്ങൾ!
കുംഭം (Aquarius): അംഗാരക് യോഗം നിങ്ങൾക്ക് പ്രതികൂല ഫലങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് നടക്കുന്നത്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഒപ്പം ധനഹാനിയും നേരിടാം. കുടുംബക്കാരുമായി എന്തെങ്കിലും കാര്യത്തിൽ വാക്കുതർക്കങ്ങൾ ഉണ്ടാകാം. മാത്രമല്ല നിങ്ങളിൽ എന്തെങ്കിലും തെറ്റായ ആരോപണങ്ങളും ഉണ്ടാകും. നിക്ഷേപങ്ങൾക്ക് പോകരുത്. അതുപോലെ പുതുതായി ഒന്നും തുടങ്ങരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.