Shani Favorite Zodiac: ശനി ദേവന്റെ പ്രിയ രാശിക്കാരാണിവർ, ഇതിൽ നിങ്ങളും ഉണ്ടോ?

Shani Gochar 2023: ശനിയുടെ പേര് കേൾക്കുമ്പോൾ ആളുകൾക്ക് പൊതുവെ ഭയമാണ്. എന്നാൽ ശനി എപ്പോഴും കഷ്ടത മാത്രം നൽകുന്ന ഒരു ഗ്രഹമല്ല എന്നത് വലിയൊരു സത്യമാണ്.

Written by - Ajitha Kumari | Last Updated : Apr 27, 2023, 09:13 AM IST
  • ശനിയുടെ പേര് കേൾക്കുമ്പോൾ ആളുകൾക്ക് പൊതുവെ ഭയമാണ്
  • ശനി എപ്പോഴും കഷ്ടത മാത്രം നൽകുന്ന ഒരു ഗ്രഹമല്ല
  • ചില രാശികളുണ്ട് ഇവർക്ക് എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടാകും
Shani Favorite Zodiac: ശനി ദേവന്റെ പ്രിയ രാശിക്കാരാണിവർ, ഇതിൽ നിങ്ങളും ഉണ്ടോ?

Saturn Transit 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ വിധികർത്താവിന്റെ പദവിയാണ് തനിക്ക് നൽകിയിരിക്കുന്നത്. അതിനർത്ഥം ഒരു വ്യക്തി എന്ത് പ്രവൃത്തി ചെയ്താലും അതിന്റെ ഫലം തന്നെ ശനി ദേവണ് നൽകും എന്നാണ്.  അതുകൊണ്ടാണ് ശനിയെ  കർമ്മദാതാവ് എന്ന് പറയുന്നത്. പൊതുവെ ശനിയുടെ പേര് കേട്ടാൽ തന്നെ ആളുകൾക്ക് പേടിയാണ്. എന്നാൽ ശനി എപ്പോഴും പ്രശ്നങ്ങൾ മാത്രം നൽകുന്ന ഒരു ഗ്രഹമല്ല.  ചില രാശിക്കാരുണ്ട് അവർക്ക് എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടായിരിക്കും.  ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ 5 രാശിക്കാരുടെ ജീവിതത്തിൽ നൽകും വൻ ഭാഗ്യം, സമ്പത്ത് കുമിയും!

ഇടവം (Taurus):  ഈ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിൽ സൗഹൃദം ഉള്ളതിനാൽ ശനിയുടെ മോശ സ്വാധീനം ഇത്തരക്കാരിൽ ഉണ്ടാവില്ല. ഇടവ രാശിയിൽ ഏഴര ശനി ​​നടക്കുമ്പോഴും അതിന്റെ ഫലം ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും. ഇത്തരക്കാർ എന്തെങ്കിലും പ്രശ്‌നങ്ങളിൽ അധിക കാലം ദു:ഖിതരായിരിക്കില്ല.  

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്കും ശനി വലിയ ബുദ്ധിമുട്ട് നൽകാറില്ല. ഇവർക്ക് ശനിയുടെ അനുഗ്രഹത്താൽ സമ്പത്തും ബഹുമാനവും വന്നുചേരും. എന്നിരുന്നാലും ജാതകത്തിൽ അശുഭദശ, അന്തർദശ, മഹാദശ എന്നിവ ഉണ്ടെങ്കിൽ ഇവർക്ക് ഏഴര ശനിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇവർ ശനിയുടെ അനുഗ്രഹത്താൽ പുരോഗതി പ്രാപിക്കും.

Also Read: മാമുക്കോയയ്ക്ക് കലാകേരളം ഇന്ന് വിടചൊല്ലും; സംസ്ക്കാരം രാവിലെ 10 മണിക്ക്

തുലാം (Libra):  ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് തുലാം.  ഇത് ശനിയുടെ ഉച്ച രാശിയായതിനാൽ ഇവർക്കെപ്പോഴും ശനിയുടെ അനുഗ്രഹമുണ്ടാകും.  തുലാം രാശിക്കാർ മറ്റുള്ളവരോട് കരുണ കാണിക്കുന്നുവെങ്കിൽ ശനി അവരെ കൂടുതൽ സഹായിക്കും. ഈ രാശിക്കാർക്കും അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഇവർ ജീവിത വിജയത്തോടൊപ്പം ഉന്നത സ്ഥാനങ്ങളിലും എത്തും.

മകരം (Capricorn):  മകരം രാശിക്കാരുടെ മേൽ ശനി എപ്പോഴും അനുഗ്രഹങ്ങൾ വാർഷിക്കാറുണ്ട്.   ഈ രാശിയുടെ അധിപനും ശനിയാണ്. അതുകൊണ്ടാണ് മകരം രാശിക്കാർക്ക് ശനിദേവന്റെ ദോഷഫലങ്ങൾ അപൂർവ്വമായി മാത്രം അനുഭവിക്കേണ്ടി വരുന്നത്. ശനിയുടെ കൃപയാൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും.

Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

കുംഭം (Aquarius):  ഈ രാശിക്കാർക്കും ശനി വളരെ കുറച്ചേ ബുദ്ധിമുട്ട് നൽകുകയുള്ളൂ. മകരം രാശിയോടൊപ്പം ഈ രാശിയുടെ അധിപൻ കൂടിയാണ് ശനി. കുംഭം രാശിക്കാരുടെ മേൽ എപ്പോഴും അനുഗ്രഹം ചൊരിയുന്ന ഇദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. അമ്മ ലക്ഷ്മിയും കുംഭ രാശിക്കാരോട് ദയ ചൊരിയും.  ഈ ആളുകൾ കഠിനാധ്വാനം ചെയ്താൽ വിജയം ഉറപ്പാണ്.   

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News