Shanidev Angry Signs: ഹൈന്ദവ വിശ്വാസത്തില്‍ നീതിയുടെ ദൈവമായാണ് ശനി ദേവന്നെ കണക്കാക്കുന്നത്. കർമ്മഫലദാതാ എന്നും ശനി ദേവന് അറിയപ്പെടുന്നു. ശനി ദേവന് ജീവജാലങ്ങള്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും.
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. വിശ്വാസമനുസരിച്ച് ശനി ദേവന്റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജകള്‍ ഭക്തര്‍ ചെയ്യുന്നത്.
Also Read: Bedroom Vastu: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ കലഹം ഉണ്ടാകാം
ശനി ദേവ് പ്രസാദിച്ചാൽ, ദേവന്റെ കൃപയാൽ ഒരു വ്യക്തി ദാരിദ്യത്തിന്റെ പടുകുഴിയില്‍ നിന്ന് മാളികയില്‍ എത്തുന്നു. നികൃഷ്ടനിൽ നിന്ന് നീതിമാനാകുന്നു, ആ വ്യക്തിയുടെ ജീവിതത്തിൽ എല്ലാ സന്തോഷവും സമ്പത്തും പ്രതാപവും ഐശ്വര്യവും ലഭിക്കുന്നു. നേരെമറിച്ച്, ഒരു നിഷേധാത്മക അനുഭവം ഉണ്ടാകുമ്പോൾ, വ്യക്തി സിംഹാസനത്തിൽ നിന്ന് നേരെ നിലം പതിക്കുന്നു...
ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്. ശനിയുടെ കോപത്താൽ മനുഷ്യർ മാത്രമല്ല ദൈവങ്ങളും വിറയ്ക്കുന്നതായി മതഗ്രന്ഥങ്ങൾ പറയുന്നു.
ജ്യോതിഷത്തിൽ, ഒരേസമയം ക്രൂരനും എന്നാല്‍ നീതിമാനുമായ ദൈവമായി ശനി ദേവന് കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ശനി ദേവന് ഫലം നൽകുമെന്നാണ് വിശ്വാസം. ശനിയുടെ അനുഗ്രഹം കൊണ്ട് ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല. എന്നാല്‍, മറുവശത്ത്, ശനിയുടെ ദുഷിച്ച കണ്ണ് ഒരു വ്യക്തിയെ പൂർണ്ണമായും നശിപ്പിക്കുന്നു.
അതിലാല്‍ ശനിയുടെ കോപം നിങ്ങളുടെ മേല്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതായത്, ജ്യോതിഷം പറയുന്നതനുസരിച്ച് ശനി ദേവന്റെ കോപം ഒഴിവാക്കാൻ, ഒരു വ്യക്തി ചില കാര്യങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ജ്യോതിഷത്തിൽ ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു. ശനി ദേവൻ ഒരു വ്യക്തിക്ക് അവന്റെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. ഒരു വ്യക്തി മോശം പ്രവൃത്തികൾ ചെയ്താൽ, ശനി ദശ, സദേ സതി, ധൈയാ എന്നീ സമയത്ത് ശനി ദേവൻ ആ വ്യക്തിക്ക് ഏറെ ബുദ്ധിമുട്ടുകൾ നൽകുന്നു. മറുവശത്ത്, സൽകർമ്മങ്ങൾ ചെയ്യുന്ന ആളുകളെ ഉയര്‍ത്തുന്നു.
നീതിയുടെ ദൈവമായ ശനി ദേവന്റെ കോപത്തിനിടയാകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം...
ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായി ശനി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ശനിയുടെ അശുഭഫലം ഒരു വ്യക്തിയിൽ പതിക്കുമ്പോഴെല്ലാം അയാൾക്ക് വളരെക്കാലം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്. ശനി ദേവന്റെ കണ്ണ് നിങ്ങളുടെ മേൽ പതിക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചില പ്രവൃത്തികളിൽ നിന്ന് നിങ്ങൾ അകലം പാലിക്കേണ്ടിവരും. അല്ലാത്തപക്ഷം, ശനി ദേവ് നിങ്ങളുടെ ജീവിതത്തിൽ കുഴപ്പങ്ങൾ നിറയ്ക്കും...
ശനി ദേവനെ പ്രീതിപ്പെടുത്തി ജീവിക്കാന്‍ ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക
-ജ്യോതിഷ പ്രകാരം കള്ളം പറയുന്നവർക്കും ചതിക്കുന്നവർക്കും ശനി ദേവൻ വളരെയധികം വേദന നൽകുന്നു. അതിനാൽ, നിങ്ങൾ ശനിയുടെ ദുഷിച്ച കണ്ണ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആരോടും കള്ളം പറയരുത്, ആരെയും വഞ്ചിക്കരുത്.
- ജ്യോതിഷ പ്രകാരം, പ്രായമായവരെയും നിസ്സഹായരായ ആളുകളെയും അനാദരിക്കുന്ന ആളുകളെ ശനി ദേവ് ഒരിയ്ക്കലും വെറുതെ വിടില്ല. ശനി ദേവന് ഇത്തരക്കാരുടെ ജീവിതത്തില്‍ കഷ്ടതകൾ നിറയ്ക്കുന്നു.
- ജ്യോതിഷ പ്രകാരം, ഒരു കാരണവുമില്ലാതെ കാലുകൾ ഇളക്കുന്നത് ശുഭമല്ല. ഇത്തരക്കാരോട് ശനി ദേവന് കോപിക്കുന്നു. അനാവശ്യമായി കാലുകൾ കുലുക്കുന്നത് വേദങ്ങളിൽ നല്ലതായി കണക്കാക്കുന്നില്ല.
- രാത്രിയിൽ അടുക്കളയില്‍ ഉപയോഗിച്ച പാത്രങ്ങള്‍ അതേപടി ഉപേക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ ഉടൻ അത് മാറ്റുക. അടുക്കളയില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുക മാത്രമല്ല, ഇതുമൂലം ശനി ദേവന് കോപിക്കുന്നു. ആ വീട്ടിലെ അംഗങ്ങൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുകയും ചെയ്യുന്നു.
- ജ്യോതിഷ പ്രകാരം, കടം വാങ്ങിയ ശേഷം പണം തിരികെ നൽകാത്ത ഒരാൾക്ക് ജീവിതത്തിൽ ശനിയുടെ കോപം നേരിടേണ്ടിവരും. ശനി ദേവന് ഇത്തരക്കാരുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
- ജ്യോതിഷ പ്രകാരം, ഭക്ഷണം പാഴാക്കുന്ന ഒരാളോട് ശനി ദേവന് ഒരിക്കലും ക്ഷമിക്കില്ല. നിങ്ങൾക്ക് കഴിക്കാൻ കഴിയുന്നത്ര ഭക്ഷണം മാത്രം എടുക്കാന്‍ ശ്രമിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...