ടി20യിൽ സഞ്ജു എന്താണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു അവസാന ടി20 മത്സരം. അവസാനത്തെ അഞ്ച് മത്സരം മാത്രം എടുത്തു പരിശോധിച്ചാൽ മൂന്ന് വെടിക്കെട്ട് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്നത് വെറും പറച്ചില് അല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.
സഞ്ജുവിന്റെ നേട്ടങ്ങൾക്ക് ഒപ്പം ഒരു ക്യാപ്റ്റന്റെ റോൾ കൂടി അവിടെ ചർച്ചയാകേണ്ടതുണ്ട്. ക്യപ്റ്റൻ സുര്യകുമാർ യാദവ്. ഒരിക്കൽ മത്സരത്തിനിടെ ആരാധകർ ആവേശത്തേടെ സഞ്ജു എവിടെ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു മറുപടി ഉണ്ട്... 'വെയ്റ്റ് ചെയ്യൂ സമയം ആകുമ്പോൾ വരും'.
പന്നീട് വർഷങ്ങള്‍ക്ക് ശേഷം ടി20യിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയ സൂര്യകുമാർ യാദവ് ആ വാക്ക് മറന്നില്ല. എന്നും അവഗണനകള്‍ നേരിട്ട് പിൻതള്ളപ്പെടുപ്പെടുകയും റിസർവ് ബെഞ്ചിൽ അവസരത്തിനായി കത്തിരിക്കുകയും ചെയ്ത സഞ്ജുവിന് ഓപ്പണിംഗ് ചുമതല തന്നെ നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചപ്പോൾ ക്യാപ്റ്റന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ ആ തീരുമാനം തെറ്റായിരുന്നോ എന്ന് പലരും ചോദിച്ചിരുന്നു, അതിനെല്ലാം ബാറ്റ് കൊണ്ടായിരുന്നു സഞ്ജുവിന്റെ മറുപടി.
ALSO READ: പവർസ്റ്റാർസ്! സെഞ്ച്വറി തിളക്കവുമായി സഞ്ജുവും തിലക് വർമയും; ഇന്ത്യക്ക് കൂറ്റൻ സ്കോർ
സഞ്ജുവിന്റെ സെഞ്ച്വറി നേട്ടങ്ങളിൽ സഞ്ജുവിന് ഒപ്പം തന്നെ സന്തോഷിച്ചിരുന്നത് ആ ക്യാപ്റ്റൻ തന്നെയാകും. ഒരു പക്ഷേ ആ മത്സരം കണ്ടവർക്ക് സെഞ്ച്വറി നേടിയ സഞ്ജുവിന്റെ മുഖത്തേക്കാൾ സന്തോഷം ക്യാപ്റ്റൻ സൂര്യ കുമാറിന്റെ മുഖത്ത് കാണാൻ കഴിയുമായിരിരുന്നു. കുട്ടി ക്രിക്കറ്റിന്റെ ക്യാപ്റ്റൻ പദവി താങ്കൾക്ക് കുറച്ച് നേരത്തെ ഏറ്റെടുക്കാമായിരുന്നുവെന്ന് പറയാൻ തോന്നിയ നിമിഷം കൂടിയായിരുന്നു അത്.
ആദ്യ ഓവറിൽ അടിച്ചു കളിച്ചു... മധ്യ ഓവറിൽ പതിയെ റൺസ് ഉയർത്തുകയും ചെയ്ത ഇന്ത്യൻ സ്ട്രാറ്റജി പൂർണ്ണമായും മാറ്റി എഴുതുന്നതായിരുന്നു സൂര്യകുമാർ നായകനായ ശേഷമുള്ള പ്രകടനം. മൂഴുവൻ സമയവം ആക്രമിച്ചു കളിക്കുന്ന ഇന്ത്യൻ യുവനിരയെ ആണ് പിന്നീട് കാണാൻ കഴിഞ്ഞത്. തന്റെ പ്രിയപ്പെട്ട മൂന്നാം സ്ഥാനം സഹതാരം തിലക് വര്‍മ്മക്ക് നൽകാനും സൂര്യ തയ്യാറായി. പിന്നീടുള്ള കാര്യങ്ങൾക്ക് കാലം തന്നെ സാക്ഷിയായി.
ALSO READ: മൂന്നാം ടി20 യിൽ ഇന്ത്യയുടെ കിടിലൻ തിരിച്ചുവരവ്; രക്ഷകനായത് തിലക് വർമ്മ
ബാക്ടു ബാക്ക് സെഞ്ച്വറികളാണ് സഞ്ജുവില്‍ നിന്നും തിലക് വർമ്മയിൽ നിന്നും പിറന്നത്. ടി20 റാങ്കിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള സൂര്യകുമാറിന് വേണമെങ്കിൽ മൂന്നാമത് ഇറങ്ങി ഒന്നാം സ്ഥാനത്തിനായി മത്സരിക്കാമായിരുന്നു. എന്നാൽ വ്യക്തിഗത നേട്ടങ്ങൾക്ക് അപ്പുറത്തേക്ക്, ഇന്ത്യൻ ടീമിന്റെ പ്രകടമായിരുന്നു ക്യാപ്റ്റൻ സുര്യകുമാര്‍ മുന്നിൽ കണ്ടത്.
ഐസിസി ടി20 റാങ്കിങ്ങിൽ 39-ാം സ്ഥാനത്തെത്തി സഞ്ജു. തിലക് വർമ്മ 72-ാം സ്ഥാനാത്തും. സഞ്ജുവും തിലക് വര്‍മ്മയും മികച്ച പ്രകടനം നടത്തിയതോടെ ഇനിയുള്ള മത്സരങ്ങളിലും ഇരുവരും അവിഭാജ്യ ഘടകമാകും എന്നതിൽ സംശയം ഇല്ല. ഒരു ക്യാപ്റ്റൻ എന്നനിലയിൽ തന്റെ റോള്‍ എന്താണെന്ന് സൂര്യകുമാർ വ്യക്തമാക്കിയ മത്സരം കൂടിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.