Surya - Mangal Yuti: സൂര്യൻ-ചൊവ്വ കൂടിച്ചേരൽ; 4 രാശികൾക്ക് ഭാ​ഗ്യം, പക്ഷേ ഇവർ ജാ​ഗ്രത പാലിക്കണം..!!

ഗ്രഹങ്ങളുടെ സംയോജനം 12 രാശികളേയും സ്വാധീനിക്കും. സെപ്റ്റംബർ 17 മുതൽ ചൊവ്വയും സൂര്യനും കന്നിരാശിയിൽ കൂടിച്ചേരാൻ പോകുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 03:14 PM IST
  • കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ മനസിന് സന്തോഷമുണ്ടാകും.
  • ആത്മവിശ്വാസം നിറയും.
  • ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.
Surya - Mangal Yuti: സൂര്യൻ-ചൊവ്വ കൂടിച്ചേരൽ; 4 രാശികൾക്ക് ഭാ​ഗ്യം, പക്ഷേ ഇവർ ജാ​ഗ്രത പാലിക്കണം..!!

ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ സംയോജനം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. 12 രാശികളെയും ഇത് ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. സെപ്റ്റംബർ 17 മുതൽ ചൊവ്വ-സൂര്യൻ സംയോ​ഗം ഉണ്ടാകാൻ പോകുകയാണ്. നിലവിൽ ചൊവ്വ കന്നി രാശിയിലാണ് സഞ്ചരിക്കുന്നത്. സെപ്റ്റംബർ 17ന് സൂര്യനും കന്നി രാശിയിലേക്ക് പ്രവേശിക്കും. കന്നിരാശിയിൽ സൂര്യനും ചൊവ്വയും കൂടിച്ചേരുന്നത് മൂലം ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭ ഫലങ്ങളും ലഭിക്കും. സൂര്യന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ 12 രാശികൾക്കും എങ്ങനെയെന്ന് നോക്കാം...

മേടം - നിങ്ങളുടെ മനസ്സിലെ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. ബിസിനസ്സിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചെലവുകൾ വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം - മനസ്സ് അസ്വസ്ഥമായിരിക്കും. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. ജാഗരൂകരാവുക. വരുമാനം കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്യും.

മിഥുനം - അനാവശ്യ കോപം ഒഴിവാക്കുക. കുടുംബത്തോടൊപ്പം ഏതെങ്കിലും മതസ്ഥലങ്ങളിൽ പോകാം. അധിക ചിലവുകൾ ഉണ്ടാകും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക.

കർക്കടകം - മനസ്സ് അസ്വസ്ഥമായിരിക്കും. ആത്മനിയന്ത്രണം പാലിക്കുക. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.

Also Read: Sun Transit: ഈ 3 രാശികളുടെ നല്ല സമയം തുടങ്ങുന്നു; ഭാ​ഗ്യം സൂര്യനെ പോലെ തിളങ്ങും

ചിങ്ങം - സ്വയം നിയന്ത്രിക്കുക. അനാവശ്യ കോപങ്ങളും തർക്കങ്ങളും ഒഴിവാക്കുക. ജോലിയിൽ അധിക ചുമതലയുള്ള സ്ഥാനത്തേക്ക് മാറ്റത്തിന് സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

കന്നി - മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ജോലിയിൽ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. പ്രവർത്തന മേഖല വിപുലീകരിക്കും.

തുലാം - നിങ്ങളുടെ മനസ്സിലെ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. ബിസിനസ്സിൽ തിരക്ക് കൂടുതലായിരിക്കും. ജോലിയിൽ വളർച്ചയ്ക്ക് സാധ്യത കൂടുതലാണ്. ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും.

വൃശ്ചികം - മനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. അനാവശ്യ വഴക്കുകളും തർക്കങ്ങളും ഒഴിവാക്കുക. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ വർദ്ധിക്കും.

ധനു - മനസ്സ് ശാന്തമായിരിക്കും. അലസത ഒഴിവാക്കുക. ബിസിനസ്സിൽ തിരക്ക് കൂടുതലായിരിക്കും. നിങ്ങളുടെ പങ്കാളിയുടെയും മാതാപിതാക്കളുടെയും ആരോഗ്യം ശ്രദ്ധിക്കുക.

മകരം - മനസ്സ് സന്തോഷിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. തൊഴിൽ അഭിമുഖങ്ങളിലും മറ്റും നിങ്ങൾക്ക് സന്തോഷകരമായ ഫലങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും.

കുംഭം- മനസിന് സന്തോഷമുണ്ടാകും. ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും.

മീനം - ആത്മവിശ്വാസക്കുറവ് ഉണ്ടാകും. മനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. സുഹൃത്തിന്റെ സഹായത്താൽ ബിസിനസ്സ് മെച്ചപ്പെടും. വരുമാനം വർദ്ധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News