Black Thread Remedy: കറുത്ത നൂൽ അല്ലെങ്കിൽ കറുത്ത ചരട് മിക്ക ആളുകളും സ്വന്തം കൈത്തണ്ടയിലോ കാലിലോ ആണ് കെട്ടുന്നത്. ചില ആളുകൾ ഇത് ഒരു ഭംഗിക്കായി ധരിക്കുന്നു എന്നാൽ ചിലർ ദൃഷ്ടി ദോഷം അല്ലെങ്കിൽ കണ്ണേറ് ഒഴിവാക്കാൻ വേണ്ടിയും ഇത് ഉപയോഗിക്കുന്നു. കറുത്ത നിറം ദൃഷ്ടി ദോഷത്തിൽ നിന്നും അതുപോലെ ദുഷ്ട ശക്തികളിൽ നിന്നുമൊക്കെ സംരക്ഷിക്കാറുണ്ട് എന്നാണ് ജ്യോതിഷികൾ പറയുന്നത്.
ഒരാളെ ആരെങ്കിലും ദുഷിച്ച കണ്ണുകളോടെ നോക്കുമ്പോൾ അവരുടെ ദൃഷ്ടി ദോഷം മാറ്റാൻ കറുത്ത പൊട്ടോ കറുത്ത നിറമോ ഉപയോഗിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ കറുത്ത ചരട് കാണുന്നവരുടെ ശ്രദ്ധ തിരിക്കുമെന്നും വിശ്വാസമുണ്ട്. ഇതിലൂടെ വ്യക്തികൾക്ക് കണ്ണേറിൽ നിന്നും രക്ഷനേടാൻ സഹായകമാകും.
എന്നാൽ എല്ലാവരും കറുത്ത നൂൽ ധരിക്കരുത് പറയുന്നുണ്ട്. ജ്യോതിഷ പ്രകാരം ഈ രണ്ട് രാശിയിലുള്ളവർ കറുത്ത നൂൽ ധരിക്കരുത് എന്നാണ്. ഇതിന് പിന്നിലെ പ്രധാന കാരണം എന്താണെന്ന് കൂടുതലറിയുക.
മേടം (Aries)
ജ്യോതിഷപ്രകാരം മേടരാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയ്ക്ക് കറുപ്പ് ഇഷ്ടമല്ല. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ കറുത്ത ചരട് കെട്ടുകയാണെങ്കിൽ അവർ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടും. കൂടാതെ കറുപ്പ് നിറത്തിന്റെ ഉപയോഗം മനസ്സിൽ അസ്വസ്ഥത, കാരണമില്ലാതെ വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഇക്കാരണത്താൽ മേടം രാശിക്കാർ കറുത്ത നൂൽ ധരിക്കാൻ പാടില്ല. മേടം രാശിക്കാർക്ക് ചുവപ്പ് നിറം ഉപയോഗിക്കുന്നതാണ് നല്ലത്.
വൃശ്ചികം (Scorpio)
വൃശ്ചിക രാശിയുടെ അധിപനായ ഗ്രഹവും ചൊവ്വയാണ്. കറുപ്പ് നിറം ഉപയോഗിക്കുന്നത് ഈ രാശിക്കാർക്ക് വളരെ അശുഭകരമാണ്. ജ്യോതിഷ പ്രകാരം വൃശ്ചിക രാശിക്കാർ കറുത്ത നൂൽ കെട്ടുകയാണെങ്കിൽ ചൊവ്വ ഗ്രഹം കോപിഷ്ടനാകും. അത് ജീവിതത്തെ നേരിട്ട് ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ വൃശ്ചിക രാശിക്കാർ കറുപ്പ് നിറത്തിൽ നിന്ന് അകലം പാലിക്കണം. ശരിക്കും പറഞ്ഞാൽ കറുത്ത നൂൽ കെട്ടുന്നതിലൂടെ ചൊവ്വയുടെ ശുഭഫലവും അവസാനിക്കും. അതുകൊണ്ടാണ് ജീവിതത്തിൽ ദാരിദ്ര്യം വരാൻ തുടങ്ങുന്നത്. ഈ രാശിക്കാർ ചുവന്ന നിറത്തിലുള്ള നൂൽ ധരിക്കുന്നത് ശുഭകരമാണ്.
ഏത് രാശിക്കാരാണ് കറുത്ത നൂൽ കെട്ടുന്നത് (Which zodiac sign people tie black thread)
തുലാം രാശിക്കാർക്കും കുംഭം രാശിക്കാർക്കും കറുത്ത നൂൽ ധരിക്കുന്നത് ശുഭകരമാണ്. അതിന് കാരണം കുംഭം, തുലാം എന്നിവർക്ക് ശനിയുടെ സ്വാധീനം ഉള്ളതിനാലാണിത്. തുലാം രാശിക്കാർക്കും കുംഭം രാശിക്കാർക്കും കറുത്ത നൂൽ കെട്ടിയാൽ ജീവിതത്തിൽ പുരോഗതിയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...