Lakshmi Kripa: ഭാരത സംസ്കാരത്തിൽ ശ്രാവണ മാസത്തെ വളരെ ശുഭ മാസമായിട്ടാണ് കണക്കാക്കുന്നത്. ഈ മാസത്തിൽ ദൈവങ്ങളെ ആത്മാർത്ഥയോടെ പൂർണ്ണ മനസ്സോടെ ആരാധിക്കുന്നു. ഈ മാസത്തിൽ ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കുന്നവരുടെ ഭവനം സന്തോഷം കൊണ്ട് നിറയും എന്നാണ്. ലക്ഷ്മി ദേവി ഈ രാശിക്കാർക്ക് കൃപ ചൊരിയുന്ന സമയമാണിത്. ഇത്തവണ ശ്രാവണ മാസം ജൂലൈ 14 മുതൽ ഓഗസ്റ്റ് 11 വരെ തുടരും. ഈ മാസത്തിൽ ലക്ഷ്മി ദേവി 5 രാശിയിലുള്ളവർക്ക് കൃപ ചൊരിയും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.
Also Read: ശനി ഇനി മകരം രാശിയിലേക്ക്, മൂന്ന് രാശിക്കാർക്ക് മാത്രം ശുഭകരം
ധനു (Sagittarius:): നിങ്ങൾക്ക് ഓഫീസിൽ ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ബോസ് നിങ്ങളിൽ സന്തുഷ്ടനാകുകയും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുകയും ചെയ്യും. ബിസിനസ്സിൽ പുതിയ ഡീലുകൾ ലഭിച്ചേക്കാം. വസ്തു വാങ്ങാനോ എവിടെയെങ്കിലും നിക്ഷേപിക്കാനോ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് കറങ്ങാൻ പോകാനും അവസരം ലഭിക്കും.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ഈ സമയത്ത് സമൂഹത്തിൽ ബഹുമാനവും ആദരവും ലഭിക്കും. അവർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ നേടാൻ കഴിയും. പ്രതീക്ഷിക്കാത്ത ധനവരവ് ഉണ്ടായേക്കാം. കഠിനാധ്വാനം കൊണ്ട് എല്ലാ ജോലികളിലും വിജയിക്കും. ആരോഗ്യം നന്നായിരിക്കും.
Also Read: വ്യാഴ സംക്രമണം; ഈ മൂന്ന് രാശിക്കാർക്ക് ഇനി സുവർണ്ണകാലം
മീനം (Pisces): ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. ഈ മാസം നിങ്ങൾ ദാനധർമ്മങ്ങൾ നടത്താൻ സാധ്യത. ഇതിലൂടെ സമൂഹത്തിൽ നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും. പുതിയ വാഹനം വാങ്ങിച്ചേക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും.
മിഥുനം (Gemini): ഈ രാശിക്കാർക്ക് ഈ മാസം ധനത്തിന് കുറവുണ്ടാകില്ല. സാമ്പത്തികമായി സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഈ സമയം കഴിയും. ക്ഷേത്രങ്ങളിൽ ദാനം നൽകാം. ഏത് ജോലി നിങ്ങൾ തുടങ്ങിയാലും അതിൽ വിജയിക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം കൈവരിക്കാനാകും.
തുലാം (Libra): സമൂഹത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കും ഈ രാശിക്കാർ. എവിടെ പോയാലും ഇവർക്ക് ബഹുമാനവും ആദരവും ലഭിക്കും. ലക്ഷ്മി ദേവിയോടൊപ്പം ഇവർക്ക് സരസ്വതിയുടെ കൃപയും ലഭിക്കും. നിങ്ങളുടെ മധുര വ്യവഹാരം എല്ലാവരെയും നിങ്ങളിലേക്ക് ആകർഷിക്കും. രാഷ്‌ട്രീയത്തിൽ മുന്നേറാനുള്ള യോഗവും ഉണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...