Vastu Tips: ഹൈന്ദവ വിശ്വാസമനുസരിച്ച്, ചില മരങ്ങള്‍ക്കും ചെടികള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. മരങ്ങളിലും ചെടികളിലും ദേവതകൾ വസിക്കുന്നു.
ചില പ്രത്യേക ചെടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തുന്നതും അവയെ പൂജിക്കുന്നതും സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതാക്കും എന്നാണ് വിശ്വാസം. ഇത്തരം ചെടികളെപ്പറ്റി വാസ്തുശാസ്ത്രത്തിലും പരാമര്‍ശിക്കുന്നുണ്ട്.
സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും വീട്ടില്‍ ഐശ്വര്യം നല്‍കുന്നതുമായ ചില ചെടികള്‍ ഇവയാണ്: -
തുളസി (Tulsi)
ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും പവിത്രമായി കണക്കാക്കുന്ന ചെടിയാണ് തുളസി. ദൈവീക പരിവേഷമുള്ള ചെടിയാണ് തുളസി. വീട്ടിൽ തുളസി നട്ടുപിടിപ്പിച്ച് രാവിലെയും വൈകുന്നേരവും പൂജിക്കുന്നത് വാസ്തുദോഷം മാറാൻ സഹായിക്കും. തുളസി സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അവരെ പതിവായി ആരാധിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിവാക്കും.
കൂടാതെ ആയുര്‍വേദത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായും തുളസിയെ കാണുന്നു. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും ദിവസത്തില്‍ 20 മണിക്കൂറും ഓക്‌സിജനെ പുറത്ത് വിടാനും കഴിയുന്ന അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ്
റോസ്മേരി (Rosemary)
തുളസി പോലെ പ്രാധാന്യമുള്ള ഒരു ചെടിയാണ് റോസ്മേരി. ഇവയ്ക്കും മതപരവും ശാസ്ത്രീയവുമായ പ്രാധാന്യമുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് റോസ്മേരി ചെടി നടുന്നത് നല്ലതാണ്. പുരാതന ഐതിഹ്യങ്ങൾ അനുസരിച്ച്, റോസ്മേരി ദുരാത്മാക്കളെ അകറ്റുന്നു, വീട്ടില്‍ സമൃദ്ധിയും സമ്പത്തും ആകർഷിക്കുന്നു. രോഗങ്ങളുടെ ചികിത്സയിലും പ്രതിരോധത്തിലും റോസ്മേരിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
വാഴ (Banana Tree)
സമ്പത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമാണ് വാഴ. ഇവയുടെ ഇലകള്‍ വ്യാഴാഴ്ചയും വിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനു പുറമേ വിവിധ ശുഭ പ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വാഴ വടക്കുകിഴക്കന്‍ ദിശയില്‍ മാത്രം നട്ടുവളര്‍ത്തുന്നത് മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. വാഴത്തൈ പതിവായി പൂജിക്കുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കും.
ഷമി വൃക്ഷം (Shami Plant)
മഹാദേവനും ഷമി വൃക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. വീട്ടിൽ ഷമി നടുന്നതും പതിവായി പൂജകൾ ചെയ്യുന്നതും സന്തോഷം നൽകും. ഈ ചെടിയുടെ ഇലകള്‍ ശിവനും ശനിക്കും നിവേദിച്ചാൽ എല്ലാവിധ പ്രശ്‌നങ്ങളും മാറുമെന്നാണ് വിശ്വാസം. വാസ്തു പ്രകാരം വീടിന്‍റെ വടക്കുകിഴക്കോ തെക്കോ ആണ് ഷമി ചെടി നടേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...