അശ്വതി: അശ്വതി നക്ഷത്രക്കാർക്ക് ഉത്തരവാദിത്തങ്ങൾ വർധിക്കും. സന്തോഷം ഉണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. ചിലവ് വർധിക്കും. ഭാഗ്യ പരീക്ഷണങ്ങൾക്ക് നിൽക്കരുത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക.
ഭരണി: ബിസിനസിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ നേരിടും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകും. യാത്രകൾ ചെയ്യേണ്ടതായി വരും. ആരോഗ്യകാര്യങ്ങളിൽ ചെറിയ വിഷമതകൾ ഉണ്ടാകും.
കാർത്തിക: മക്കളില്ലാത്തവർക്ക് സന്താനഭാഗ്യം ഉണ്ടാകും. ഭൂമി വിൽപ്പനയിൽ അനുകൂല സാഹചര്യം ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലമായ ബന്ധങ്ങൾ ലഭിക്കും.
രോഹിണി: അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത. ധനപരമായി രോഹിണി നക്ഷത്രക്കാർ അനുകൂല സമയമല്ല. കരിയറിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികമായ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും.
മകയിരം: ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ അകലും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ ഉയർച്ച. മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യപരമായ വിഷമതകളിൽ നിന്ന് ആശ്വാസം ലഭിക്കും.
ALSO READ: ബുധന്റെ രാശിമാറ്റം അപ്രതീക്ഷിത ദുരന്തങ്ങൾ കൊണ്ടുവരും; കരുതിയിരിക്കണം ഈ രാശിക്കാർ
തിരുവാതിര: താൽക്കാലിക ജോലികൾ സ്ഥിരമാക്കും. തൊഴിൽപരമായി യാത്രകൾ നടത്തേണ്ടതായി വരും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിജയത്തിലെത്തും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പരീക്ഷകളിൽ വിജയം ഉണ്ടാകും.
പുണർതം: രോഗങ്ങൾ അലട്ടും. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ വേണം. ബന്ധുജനങ്ങളിൽ നിന്ന് സഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചിലവ് ഉണ്ടാകും.
പൂയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയുണ്ടാകും. അനാവശ്യ ചിന്തകളിൽ നിന്ന് മോചനം ലഭിക്കും. ജോലിയിൽ ഉത്കണ്ഠയുണ്ടാകും. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. കുടുംബസ്വത്ത് ലഭിക്കും.
ആയില്യം: യാത്രകൾ ഉണ്ടാകും. പല്ലുമായി ബന്ധപ്പെട്ട് രോഗസാധ്യത. സുഹൃത്തുക്കളുമായി കൂടിച്ചേരും. ഉന്നത വിദ്യാഭ്യാസത്തിനായി യാത്രകൾ വേണ്ടിവരും. ബന്ധുക്കളെക്കൊണ്ട് ഉപകാരം ഉണ്ടാകും.
മകരം: സാമ്പത്തികപരമായി നേട്ടങ്ങളുണ്ടാകും. പിതാവിനോ പിതൃസ്ഥാനീയർക്കോ കഷ്ടതകൾ ഉണ്ടാകും. കുടുംബാന്തരീക്ഷം അസംതൃപ്തമാകും. വാഹനസംബന്ധമായി ചിലവുകളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും.
പൂരം: ബന്ധുജന സഹായം ഉണ്ടാകും. മനസ്സിന് ഇണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താനാകും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ സാധ്യത. പഠനത്തിൽ അലസതയുണ്ടാകും. അനാവശ്യ ആരോപണങ്ങൾ മനസ് വിഷമിപ്പിക്കും.
ALSO READ: ജനുവരി നാലിന് ബുധന്റെ രാശിമാറ്റം; ഈ മൂന്ന് രാശിക്കാർക്ക് സൗഭാഗ്യങ്ങളുടെ ദിനങ്ങൾ
ഉത്രം: പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. മുൻകോപം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. ദാമ്പത്യ വിരഹം ഉണ്ടാകും. കുടുംബത്തിൽ കലഹം ഉണ്ടാകും. വിദേശത്തെ ജോലി സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാകും.
അത്തം: കാര്യങ്ങളെ ബുദ്ധിപൂർവം കൈകാര്യം ചെയ്യുക. കർമരംഗത്ത് ശത്രു ശല്യം ഉണ്ടാകും. എങ്കിലും ഇവയെല്ലാം അതിജീവിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അനാവശ്യപ്രശ്നങ്ങളിൽ ഇടപെടരുത്.
ചിത്തിര: മംഗളകർമങ്ങൾ നടക്കും. മാതാവിന് കഷ്ടതകൾ ഉണ്ടാകും. വസ്തുസംബന്ധമായി ധനലാഭം ഉണ്ടാകും. കാലപരമായ കാര്യങ്ങളിൽ താൽപര്യമുണ്ടാകും. അസൂയാവഹമായ നേട്ടങ്ങളുണ്ടാകും.
ചോതി: ബന്ധുക്കൾ ശത്രുതയോടെ പെരുമാറും. വിദ്യാർഥികളിൽ അലസതയുണ്ടാകും. പഠനകാര്യങ്ങളിൽ ശ്രദ്ധ കുറയും. മാതാവുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. ധനപരമായി വിഷമതകൾ ഉണ്ടാകും. തൊഴിലുമായി ബന്ധപ്പെട്ട് യാത്രകൾ പോകേണ്ടതായി വരും.
വിശാഖം: തുടങ്ങിവച്ച പ്രവർത്തനങ്ങളിൽ വിജയമുണ്ടാകും. കർമരംഗത്ത് കൂടുതൽ ശ്രദ്ധ പുലർത്തണം. ജീവിത പങ്കാളിക്ക് അസുഖങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾ വിഷമിപ്പിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നടക്കും.
അനിഴം: ദാമ്പത്യ ജീവിതം സന്തോഷകരമാകും. ചിട്ടിയിൽ നിന്ന് ധനലാഭം ഉണ്ടാകും. ഉദര സംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് പ്രതിസന്ധികൾ ഉണ്ടാകും. മേലധികാരികളുടെ അപ്രിയം ഉണ്ടാകാൻ സാധ്യതയുണ്ട് ശ്രദ്ധിക്കുക.
തൃക്കേട്ട: ദമ്പതികൾ തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാകും. കടബാധ്യതകളിൽ നിന്ന് മോചനം ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂല സമയമാണ്. അവിചാരിതമായി ചിലവുകൾ വർധിക്കും.
മൂലം: ആഡംബര വസ്തുക്കൾ വാങ്ങുന്നതിന് താൽപര്യമുണ്ടാകും. മത്സര പരീക്ഷകളിൽ വിജയം നേടും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. വീട് നിർമാണത്തിൽ ചിലവ് വർധിക്കും. ബന്ധുജന സഹായം ഉണ്ടാകും.
പൂരാടം: ജോലിയിൽ ബുദ്ധിമുട്ടുകളുണ്ടാകും. പല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് സാധ്യത. സുഹൃത്തുക്കളിൽ നിന്ന് നല്ല അനുഭവങ്ങളുണ്ടാകും. വീട്ടിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയം അല്ല.
ഉത്രാടം: പുതിയ സുഹൃദ്ബന്ധം മൂലം ജീവിതത്തിൽ മാറ്റമുണ്ടാകും. ആധ്യാത്മിക വിഷയങ്ങളിൽ താൽപര്യമുണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങൾ വിജയിക്കും. പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും.
തിരുവോണം: അപവാദം കേൾക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതിരിക്കാൻ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. മാതാവിന് അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത.
അവിട്ടം: പലവിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ഉദരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസമുണ്ടാകും. യാത്രകൾ ചെയ്യേണ്ടതായി വരും.
ചതയം: സഹോദര സ്ഥാനീയർ മൂലം മനക്ലേശമുണ്ടാകും. പ്രണയിക്കുന്നവർക്ക് വിവാഹത്തിന് വീട്ടുകാരിൽ നിന്ന് അനുകൂല മറുപടി കിട്ടും. വീട്ടിൽ മംഗളകർമങ്ങൾ നടക്കും.
പൂരുരുട്ടാതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ദമ്പതിമാർ തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാകും. നിലവിലുള്ള കടബാധ്യതകൾ കുറയും. ആഘോഷങ്ങളുണ്ടാകും.
ഉത്രട്ടാതി: ജീവിതത്തിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. വിലകൂടിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ താൽപര്യം വർധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും.
രേവതി: എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. എല്ലാവരുടേയും പ്രശംസയ്ക്ക് പാത്രമാകും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും. പരീക്ഷകളിൽ വിജയം നേടാനാകും. വിവാഹം ആലോചിക്കുന്ന ആളുകൾക്ക് മനസ്സിന് ഇണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.