August Bank Holidays 2022 : സ്വാതന്ത്ര്യ ദിനം ഉൾപ്പെടെ ഓഗസ്റ്റിൽ ഈ 18 ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല

 Bank Holidays in August 2022 : ചില ബാങ്കുകൾക്ക് പ്രദേശിക അവധി പ്രമാണിച്ചാണ് ആർബിഐ പ്രവർത്തന കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യങ്ങൾക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 06:53 PM IST
  • ഈ 12 ദിവസത്തിന് പുറമെ ഓഗസ്റ്റിലെ ആറ് വാരാന്ത്യ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല.
  • അതായത് ആകെ 18 ദിവസങ്ങളിൽ രാജ്യത്തെ വിവിധ ബാങ്കുകൾക്ക് അവധിയായിരിക്കും.
  • ചില ബാങ്കുകൾക്ക് പ്രദേശിക അവധി പ്രമാണിച്ചാണ് ആർബിഐ പ്രവർത്തന കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
  • വാരാന്ത്യങ്ങൾക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
August Bank Holidays 2022 : സ്വാതന്ത്ര്യ ദിനം ഉൾപ്പെടെ ഓഗസ്റ്റിൽ ഈ 18 ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല

Bank Holidays : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട് കലണ്ടർ പ്രകാരം ഓഗസ്റ്റ് മാസത്തിൽ 12 പ്രവർത്തി ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിക്കും. സ്വകാര്യ-പൊതുമേഖല ബാങ്കുകൾക്ക് അവധി ബാധകമാണ്. ഈ 12 ദിവസത്തിന് പുറമെ ഓഗസ്റ്റിലെ ആറ് വാരാന്ത്യ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. അതായത് ആകെ 18 ദിവസങ്ങളിൽ രാജ്യത്തെ വിവിധ ബാങ്കുകൾക്ക് അവധിയായിരിക്കും. 

ചില ബാങ്കുകൾക്ക് പ്രദേശിക അവധി പ്രമാണിച്ചാണ് ആർബിഐ പ്രവർത്തന കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യങ്ങൾക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും. 

ALSO READ : ITR Filing Update: ആദായ നികുതി റിട്ടേൺ ഇനിയും ഫയൽ ചെയ്തില്ലേ? എങ്കിൽ വേ​ഗമായിക്കോട്ടെ, സമയപരിധി നാളെ അവസാനിക്കും

ഓഗസ്റ്റ് മാസത്തിലെ അവധികൾ സർക്കിൾ പ്രമാണിച്ച് പരിശോധിക്കാം

ഓഗസ്റ്റ് 1 - ധ്രുക്പാ ഷീ-സി -ഗാങ്ടോക്

ഓഗസ്റ്റ് 8 - മുഹറം- ജമ്മു, ശ്രീനഗർ

ഓഗസ്റ്റ് 9 - മുഹറം -അഗർത്തല, അഹമ്മജബാദ്, ഐസ്വാൾ, ബെലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജെയ്പൂർ, കാൻപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂ ഡൽഹി, പാറ്റ്നാ, റായിപൂർ, റാഞ്ചി

ഓഗസ്റ്റ് 11 - രക്ഷ ബന്ധൻ - അഹമ്മദബാദ്, ഭോപ്പാൽ, ഡെറാഡൂൺ, ജെയ്പൂർ, ഷിംല

ഓഗസ്റ്റ് 12 - രക്ഷ ബന്ധൻ - കാൻപൂർ, ലഖ്നൗ

ഓഗസ്റ്റ് 13 - പേട്രോട്സ് ഡേ - ഇംഫാൽ

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം - എല്ലാ സർക്കളിലും അവധിയാണ്

ഓഗസ്റ്റ് 16 - പാഴ്സി പുതുവർഷം - ബേലാപൂർ, മുംബൈ, നാഗ്പൂർ

ഓഗസ്റ്റ് 18 - ജന്മാഷ്ടമി - ഭുവനേശ്വർ, ഡെറാഡൂൺ, കാൻപൂർ, ലഖ്നൗ

ഓഗസ്റ്റ് 19 - ജന്മാഷ്ടമി / കൃഷ്ണ ജയന്തി  - അഹമ്മദബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ചെന്നൈ, ഗാങ്ടോക്, ജയ്പൂർ, ജമ്മു, പാറ്റ്നാ, റായിപൂർ, റാഞ്ചി,ഷിലോങ്, ഷിംല

ഓഗസ്റ്റ് 20 - ശ്രീകൃഷ്ണ അഷ്ടമി - ഹൈദരാബാദ്

ഓഗസ്റ്റ് 29 - ശ്രിമന്താ ശങ്കരദേവ ടിതി - ഗുവാഹത്തി

ഓഗസ്റ്റ് 31 - സമവത്സാരി, ഗണേശ ചുതുർഥി, വരസിദ്ധി, വിനാക വൃതം, വിനായകർ ചതുർഥി - അഹമ്മദബാദ്, ബേലാപൂർ, ബെംഗളൂരു, ഭുവനേശ്വർ. ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പനാജി

ALSO READ : കാലപ്പഴക്കം വന്ന വാഹനങ്ങൾ ആറു മാസത്തിനുള്ളിൽ നിരോധിക്കണം, 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറുകൾക്ക് വിലക്ക്

വാരാന്ത്യ അവധി

ഓഗസ്റ്റ് 7 - ഞായർ

ഓഗസ്റ്റ് 13 - രണ്ടാം ശനി

ഓഗസ്റ്റ് 14 - ഞായർ

ഓഗസ്റ്റ് 21 - ഞായർ

ഓഗസ്റ്റ് 27 - നാലാം ശനി

ഓഗസ്റ്റ് 28 - ഞായർ

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News