ഭവന വായ്പയ്ക്ക് ഏർപ്പെടുത്തുന്ന പലിശയ്ക്ക് ഇളവ് വരുത്തി പൊതുമേഖല പണമിടപാട് സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ (ബിഒബി). കാൽ ശതമാനം (25 ബേസിസ് പോയിന്റ്) പലിശ നിരക്കാണ് ബിഒബി കുറച്ചരിക്കുന്നത്. അതായത് 8.25 ശതമാനം ബാങ്ക് ഓഫ് ബറോഡുടെ ഭവന വായ്പ പലിശ നിരക്ക്. ചുരുങ്ങിയ കാലത്തേക്കാണ് ബാങ്ക് തങ്ങളുടെ പലിശ നിരക്കിൽ ഇളവ് വരുത്തിയിരിക്കുന്നത്. നവംബർ 14 മുതൽ ഡിസംബർ 31 വരെയുള്ള കാലാവധിയിലാണ് പലിശ നിരക്കിൽ ഇളവ് ലഭിക്കുന്നത്. കൂടാതെ വായ്പയ്ക്കായി പ്രൊസ്സെങ് ഫീസ് ബാങ്ക് ഒഴുവാക്കുകയും ചെയ്തു.
അടുത്തിടെയായി ഹോം ലോണുകൾ എടുക്കുന്നതിന് എണ്ണം വർധിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ പേരെ ബാങ്കിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് പലിശ നിരക്കിൽ ഇളവ് വരുത്തിയിരിക്കുന്നതെന്ന് ബിഒബിയുടെ ജനറൽ മാനേജർ എച്ച് ടി സൊളാങ്കി പറഞ്ഞു.
ALSO READ : Kotak Mahindra Bank FD Rates: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്
ബിഒബിയുടെ ഹോം ലോൺ
-8.25 ശതമാനം പലിശ നിരക്ക് (ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ്)
-പ്രൊസെസ്സിങ് ഫീസ് ഒരു രൂപ പോലും നൽകേണ്ട
-ലോണിന് ഏറ്റവും കുറഞ്ഞ പേപ്പർ ജോലികൾ
-360 മാസം വരെയുള്ള കാലവധിയിൽ ലോൺ തിരിച്ചടയ്ക്കാം
-ഡോ സ്റ്റെപ്പ് സർവീസ്
-ഡിജിറ്റലായി ലോണിന് അപേക്ഷിക്കാവുന്നതാണ്. ചുരിങ്ങിയ നടപടികൾ കൊണ്ട് ലോണിന് അപ്രൂവൽ ലഭിക്കുകയും ചെയ്തു.
എങ്ങനെ ബിഒബിയിൽ ലോണിന് അപേക്ഷിക്കാം?
ബാങ്കിൽ നേരിട്ട് ചെന്ന് ലോണിന് അപേക്ഷ നൽകാവുന്നതാണ്. ഇത് കൂടാതെ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലോണിന് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. https://www.Bankofbaroda.In/personal-banking/loans/home-loan ലിങ്കിൽ കയറാൻ ലോണിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. വളരെ വേഗത്തിൽ കുറഞ്ഞ പേപ്പർ ജോലികളായ ലോണിന് അപ്രൂവൽ ലഭിക്കുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. അടുത്തിടെയാണ് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത്. ബിഒബി വേൾഡ് മൊബൈൽ ആപ്പിലൂടെ ബാങ്കിന്റെ എല്ലാ സേവനങ്ങളും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...