Budget 2025 Halwa Ceremony: കേന്ദ്ര ബജറ്റിന് മുന്നോടിയായ 'ഹൽവ ചടങ്ങ്' ഇന്ന്, ബജറ്റിനും കാണുമോ ഈ മധുരം? അറിയേണ്ടതെല്ലാം...

Budget 2025 Halwa Ceremony: കേന്ദ്ര ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ അവസാനഘട്ടത്തെ അടയാളപ്പെടുത്തുന്ന പരമ്പരാ​ഗത ചടങ്ങാണ് ഹൽവ ചടങ്ങ്. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2025, 03:34 PM IST
  • ഹൽവ ചടങ്ങ് ഇന്ന് കേന്ദ്ര ധനകാര്യമന്ത്രാലയ ആസ്ഥാനത്ത് നടക്കും
  • 1980 മുതലാണ് ഹൽവ ചടങ്ങ് ആരംഭിച്ചത്
  • 2025 ഫെബ്രുവരി ഒന്നിന് ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും
Budget 2025 Halwa Ceremony: കേന്ദ്ര ബജറ്റിന് മുന്നോടിയായ 'ഹൽവ ചടങ്ങ്' ഇന്ന്, ബജറ്റിനും കാണുമോ ഈ മധുരം? അറിയേണ്ടതെല്ലാം...

ബജറ്റിന് മുന്നോടിയായി നടക്കുന്ന ഹൽവ ചടങ്ങ് ഇന്ന് കേന്ദ്ര ധനകാര്യമന്ത്രാലയ ആസ്ഥാനത്ത് നടക്കും. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹമന്ത്രി പങ്കജ് ചൗധരിയും മുതിർന്ന ധനമന്ത്രാലയ ഉദ്യോ​ഗസ്ഥരും പങ്കെടുക്കും. ബജറ്റ് തയ്യാറാക്കലിൽ പങ്കെടുത്ത ജീവനക്കാരും സമാഹരണ പ്രക്രിയയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും.

എന്തുകൊണ്ടാണ് ഹൽവ ചടങ്ങിന് ഇത്രയേറെ പ്രാധാന്യം?

ഹൽവ ചടങ്ങ്

കേന്ദ്ര ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ അവസാനഘട്ടത്തെ അടയാളപ്പെടുത്തുന്ന പരമ്പരാ​ഗത ചടങ്ങാണ് ഹൽവ ചടങ്ങ്. അതുകൊണ്ട് തന്നെ ബജറ്റിനോളം തന്നെ പ്രാധാന്യം ഹൽവ ചടങ്ങിനുമുണ്ട്. കൂറ്റൻ ലോഹചട്ടിയിൽ തയ്യാറാക്കുന്ന ഹൽവ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതാണ് ചടങ്ങ്. എല്ലാ ധനമന്ത്രാലയ ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനത്തെ അംഗീകരിക്കുന്നതിന്റെ സൂചകമായാണ് ഇത്. 

 Read Also: മാനന്തവാടിയിൽ കടുവ ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

ബജറ്റ് തയ്യാറാക്കലിൻ്റെ അന്തിമ ഘട്ടമായ 'ലോക്ക്-ഇൻ' പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പാണ് എല്ലാ വർഷവും ഈ ചടങ്ങ് നടത്തപ്പെടുന്നത്. 1980 മുതലാണ് ഹൽവ ചടങ്ങ് ആരംഭിച്ചത്.

ഹൽവ ചടങ്ങിൻ്റെ പ്രാധാന്യം

പാർലമെൻ്റിലെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി എല്ലാ ബജറ്റ് രേഖകളുടെയും അച്ചടി ആരംഭിക്കുന്നത് ഹൽവ ചടങ്ങിന് ശേഷമാണ്. അതുകൊണ്ട് തന്നെ ഈ ചടങ്ങിന് കാര്യമായ പ്രാധാന്യമുണ്ട്. കൂടാതെ, ധനമന്ത്രാലയത്തിനുള്ളിലെ കർശനമായ ലോക്ക്ഡൗൺ കാലയളവിൻ്റെ തുടക്കത്തെയും ചടങ്ങ് സൂചിപ്പിക്കുന്നു. 

ഹൽവ ചടങ്ങിന് ശേഷം ഒരു ഉദ്യോഗസ്ഥനും മന്ത്രാലയ കോമ്പൗണ്ടിൽ നിന്ന് പുറത്തുപോകാൻ അനുവാദമില്ല. സാമ്പത്തിക രേഖ പാർലമെൻ്റിൽ അവതരിപ്പിച്ചതിന് ശേഷം മാത്രമേ ബജറ്റ് ടീമിലെ എല്ലാവരെയും പുറത്ത് പോകാൻ അനുവദിക്കൂ.

Read Also: ശരീരത്തിലേറ്റത് 5 കുത്തുകൾ, ആശുപത്രിയിലെത്തിച്ചത് മകനുമല്ല! റിപ്പോർട്ടിൽ വൻപൊരുത്തകേടുകൾ; ആക്രമണത്തിന് പിന്നിലെ സത്യമെന്ത്?

2025 ഫെബ്രുവരി ഒന്നിന് ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും. 2025 ജനുവരി 31 മുതൽ 2025 ഏപ്രിൽ 4 വരെയാണ് ബജറ്റ് സമ്മേളനം. ജനുവരി 31 ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്ന ഇടവേളയ്ക്ക് ശേഷം മാർച്ച് 10ന് പാർലമെൻ്റ് സമ്മേളനങ്ങൾ പുനരാരംഭിക്കും.

സമീപകാല യൂണിയൻ ബജറ്റുകൾ പോലെ, 2025 ലെ ബജറ്റും പേപ്പർലെസ് ഫോർമാറ്റിൽ വിതരണം ചെയ്യും.ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാമത്തെ കേന്ദ്ര ബജറ്റാണിത്. 1959 നും 1964 നും ഇടയിൽ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയെ മറികടന്ന് ഏറ്റവും കൂടുതൽ വാർഷിക ബജറ്റുകൾ അവതരിപ്പിച്ചതിൻ്റെ റെക്കോർഡും നിർമല സീതാരാമനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News