Kadinamkulam Murder Case: കഠിനംകുളം കൊലപാതകം; ഇൻസ്റ്റഗ്രാം സുഹൃത്ത് പിടിയിൽ, വിഷം കഴിച്ച പ്രതി ഗുരുതരാവസ്ഥയിൽ

Kadinamkulam Murder Case: കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Last Updated : Jan 23, 2025, 05:40 PM IST
  • കഠിനംകുളം കൊലപാതക കേസിലെ പ്രതി പിടിയിൽ
  • കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്
Kadinamkulam Murder Case: കഠിനംകുളം കൊലപാതകം; ഇൻസ്റ്റഗ്രാം സുഹൃത്ത് പിടിയിൽ, വിഷം കഴിച്ച പ്രതി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണിനെയാണ്  പൊലീസ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. 

Read Also: സംസ്ഥാന കായിക മേളയിലെ പ്രതിഷേധം; സ്കൂളുകൾക്ക് ഏ‍ർപ്പെടുത്തിയ വിലക്ക് പിൻവലിക്കും

ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. ഒരു വർഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു. ആതിരുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആതിരയുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് ജോൺസൺ ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ആദ്യം ഒരു ലക്ഷം രൂപ യുവതിയുടെ പക്കൽ നിന്നും വാങ്ങി. കൊലപാതകത്തിന് മുന്ന് ദിവസം മുമ്പ് 25,00 രൂപ വാങ്ങിയതായും പൊലീസ് കണ്ടെത്തി. 

ഒടുവിൽ തന്റെ ഒപ്പം വരണമെന്ന് ജോൺസൺ ആതിരയോട് ആവശ്യപ്പെട്ടു. ആതിര വിസമ്മതിച്ചതോടെയാണ് കൊലപാതകം നടത്തിയത്. കൃത്യം നടന്ന ദിവസം രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ ജോൺസൻ ബോധംകെടുത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയുടെ വാടക വീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. 

Read Also: ഏക മകൻ മരിച്ചിട്ട് ഒരു വർഷം, വേർപാട് താങ്ങാനാവുന്നില്ല; നെയ്യാറില്‍ ചാടി ദമ്പതികള്‍ ജീവനൊടുക്കി

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വാഹനം കണ്ടെടുത്തത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News