Today's Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. ജോലിയിൽ ഒരു സുപ്രധാനം നേട്ടം കൈവരിക്കുമെങ്കിലും വ്യക്തിജീവിതത്തിൽ ചില വെല്ലുവിളികൾ നേരിടേണ്ടതായി വന്നേക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. കടങ്ങൾ വീട്ടാൻ ശ്രമിക്കും. വരുമാന സ്രോതസ്സുകളും വർധിക്കും.   

2 /13

ഇടവം വ്യക്തികൾക്ക് ഇന്ന് വരുമാനം വർദ്ധിക്കും. കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും വിവാഹ കാര്യത്തിൽ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. ആഗ്രഹിക്കുന്ന ജോലികൾ നിങ്ങൾക്ക് ലഭിക്കും. വയറ് സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.   

3 /13

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഉത്തരവാദിത്തങ്ങൾ ഏറും. സംസാരവും പെരുമാറ്റവും നിയന്ത്രിക്കണം. തിടുക്കത്തിലോ വൈകാരിക സമ്മർദ്ദത്തിലോ തീരുമാനങ്ങൾ എടുക്കരുത്. ബന്ധുവിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും.  

4 /13

കർക്കടക രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പങ്കാളിത്ത ബിസിനസ് ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ നന്നായി ആലോചിച്ചതിന് ശേഷം മാത്രം മുന്നോട്ട് പോകുക. ഒരു വീടോ വസ്തുവോ വാങ്ങാനുള്ള യോ​​ഗമുണ്ടാകും. പെട്ടെന്നുള്ള വാഹന തകരാർ അപ്രതീക്ഷിത ചെലവുകൾക്ക് കാരണമാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.  

5 /13

ചിങ്ങം രാശിക്കാർക്ക് സന്തോഷത്തിൻ്റെ ദിവസമായിരിക്കും. അനാവശ്യ കിംവദന്തികൾ ഒഴിവാക്കുകയും മറ്റുള്ളവരുമായി ശ്രദ്ധാപൂർവ്വം ആശയവിനിമയം നടത്തുകയും ചെയ്യുക. നിങ്ങൾക്ക് ഒരു സമ്മാനമോ അംഗീകാരമോ സ്വന്തമാക്കാൻ സാധിച്ചേക്കാം. വിദ്യാർത്ഥകൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അനാവശ്യ സമ്മർദ്ദം മൂലം തലവേദന ഉണ്ടാകാം.  

6 /13

കന്നി രാശിക്കാർക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബകാര്യങ്ങൾ തൊഴിൽ ജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു സാമൂഹിക പരിപാടിയിൽ സജീവമായി പങ്കെടുക്കും. സാമ്പത്തിക പ്രശ്നങ്ങൾ അകലും. ഒരു ബന്ധുവിനൊപ്പം ബിസിനസ്സ് ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചേക്കാം.  

7 /13

തുലാം രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കും. അനാവശ്യമായ ദേഷ്യമോ സമ്മർദ്ദമോ ഒഴിവാക്കുക. ജോലിയിൽ നിങ്ങൾക്ക് അംഗീകാരം ലഭിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.  

8 /13

വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക പുരോഗതി ഉണ്ടാകും. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. കാലതാമസം നേരിടുന്ന ജോലികൾ സുഗമമായി പൂർത്തിയാക്കാനാകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കും. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. സർക്കാർ പദ്ധതികൾ നിങ്ങൾക്ക് ഗുണം ചെയ്യും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അവഗണിക്കരുത്.  

9 /13

ധനു രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ഒരു ദിവസമായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ നിങ്ങൾ വിജയിക്കും. ചെലവുകൾ വർധിക്കാതാരിക്കാൻ ശ്രദ്ധിക്കുക. ഒരു കുടുംബാംഗവുമായി അഭിപ്രായവ്യത്യാസമുണ്ടാകാം.   

10 /13

മകരം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക, കാരണം അവ പ്രശ്നങ്ങൾക്ക് ഇടയാക്കും. ജോലികളിൽ തിരക്കുകൂട്ടരുത്. കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും.  

11 /13

കുംഭം രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ദാമ്പത്യ ജിവിതത്തിൽ സന്തോഷമുണ്ടാകും.   

12 /13

മീനം രാശിക്കാർക്ക് ഇന്ന് വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. പദവിയും ബഹുമാനവും വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക.

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola