Kantara: Chapter 1: അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം, കാട്ടിൽ സ്ഫോടനം, മരം മുറിച്ചു; കാന്താരയുടെ നിർമാതാക്കൾക്ക് 50,000 രൂപ പിഴ

Kantara: Chapter 1 Shooting: വനത്തിൽ ചിത്രീകരണം നടത്താനും സെറ്റിടാനും അപേക്ഷ നൽകിയ ഹോംബാലെ ഫിലിംസ് അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ ഇതിനുള്ള സാമ​ഗ്രികൾ കാട്ടിലെത്തിച്ചതിനെതിരെയാണ് നടപടി.

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 10:09 AM IST
  • ചട്ടങ്ങൾ ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തിയത് വന്യജീവികളെ ദോഷകരമായി ബാധിച്ചെന്നും വനമേഖലയെ നശിപ്പിച്ചെന്നും നാട്ടുകാർ ആരോപിച്ചു
  • ഋഷഭ് ഷെട്ടിയുടെ ഹിറ്റ് ചിത്രം കാന്താരയുടെ രണ്ടാം ഭാ​ഗമാണ് കാന്താര ചാപ്റ്റർ വൺ
Kantara: Chapter 1: അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം, കാട്ടിൽ സ്ഫോടനം, മരം മുറിച്ചു; കാന്താരയുടെ നിർമാതാക്കൾക്ക് 50,000 രൂപ പിഴ

ബെം​ഗളൂരു: വനമേഖലയിൽ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയതിന് കാന്താര ചാപ്റ്റർ വൺ ചിത്രത്തിന്റെ നിർമാതാക്കൾക്ക് പിഴ ചുമത്തി വനം വകുപ്പ്. 50,000 രൂപയാണ് പിഴ ചുമത്തിയത്. വനത്തിൽ ചിത്രീകരണം നടത്താനും സെറ്റിടാനും അപേക്ഷ നൽകിയ ഹോംബാലെ ഫിലിംസ് അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ ഇതിനുള്ള സാമ​ഗ്രികൾ കാട്ടിലെത്തിച്ചതിനെതിരെയാണ് നടപടി.

വനമേഖലയിൽ സ്ഫോടനം നടത്തിയെന്നും മരം മുറിച്ചുമാറ്റിയെന്നും ആരോപിച്ച് സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ നാട്ടുകാരും രം​ഗത്തെത്തി. ചട്ടങ്ങൾ ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തിയത് വന്യജീവികളെ ദോഷകരമായി ബാധിച്ചെന്നും വനമേഖലയെ നശിപ്പിച്ചെന്നും നാട്ടുകാർ ആരോപിച്ചു.

ALSO READ: ടോവിനോ തോമസ്- അനുരാജ് മനോഹർ ചിത്രം; 'നരിവേട്ട' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഋഷഭ് ഷെട്ടിയുടെ ഹിറ്റ് ചിത്രം കാന്താരയുടെ രണ്ടാം ഭാ​ഗമാണ് കാന്താര ചാപ്റ്റർ വൺ. 2025 ഒക്ടോബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. കർണാടകയിലെ ​ഗവി​ഗുഡ്ഡ വനമേഖലയിലാണ് ചിത്രീകരണം നടക്കുന്നത്. വനം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടും ഉദ്യോ​ഗസ്ഥർ അലംഭാവം തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News