Kannur Beach Run: വിദേശ ഓട്ടക്കാർ കണ്ണൂരിലെത്തുന്നു; കണ്ണൂർ ബീച്ച് റണ്ണിൽ പങ്കെടുക്കാന്‍ 6 എത്യോപ്യൻ റണ്ണർമാരെത്തും

Kannur Beach Run: പയ്യാമ്പലം ബീച്ചിൽ 23-ന് നടക്കുന്ന മത്സരത്തിലാണ് അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കുക

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 04:50 PM IST
  • ആഗോളതലത്തിൽ ശ്രദ്ധേയരായ ആറ് എത്യോപ്യൻ റണ്ണർമാര്‍ ഞായറാഴ്ച നടക്കുന്ന ബീച്ച് റണ്ണിന്റെ ഭാഗമാകും.
  • അന്താരാഷ്ട്ര താരങ്ങൾ കണ്ണൂരിൽ എത്തുന്നതോടെ ബീച്ച് റണ്ണിന്റെ ഈ എഡിഷൻ ശ്രദ്ധേയമാകും.
Kannur Beach Run: വിദേശ ഓട്ടക്കാർ കണ്ണൂരിലെത്തുന്നു; കണ്ണൂർ ബീച്ച് റണ്ണിൽ പങ്കെടുക്കാന്‍ 6 എത്യോപ്യൻ റണ്ണർമാരെത്തും

കണ്ണൂർ ബീച്ച് റണ്ണില്‍ പങ്കെടുക്കാൻ 6 എത്യോപിയൻ റണ്ണര്‍മാര്‍ എത്തും. പയ്യാമ്പലം ബീച്ചിൽ 23-ന് നടക്കുന്ന മത്സരത്തിലാണ് അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കുക. ആഗോളതലത്തിൽ ശ്രദ്ധേയരായ ആറ് എത്യോപ്യൻ റണ്ണർമാര്‍ ഞായറാഴ്ച നടക്കുന്ന ബീച്ച് റണ്ണിന്റെ ഭാഗമാകും. ഇന്ത്യൻ റണ്ണർമാരെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രവാസി വ്യവസായിയായ ഡോ ഷംഷീര്‍ വയലിന്റെ ക്ഷണപ്രകാരമാണ് എത്യോപ്യൻ താരങ്ങൾ കണ്ണൂരിൽ പറന്നിറങ്ങുന്നത്. അന്താരാഷ്ട്ര താരങ്ങൾ കണ്ണൂരിൽ എത്തുന്നതോടെ ബീച്ച് റണ്ണിന്റെ ഈ എഡിഷൻ ശ്രദ്ധേയമാകും.

മത്സരിക്കാനെത്തുന്ന എത്യോപ്യൻ താരങ്ങൾ:

പുരുഷ വിഭാഗം
മേഹാരി ബെർഹാനു (അഡിസ് അബാബ ഹാഫ് മാരത്തോൺ, എത്യോപ്യൻ ഗ്രേറ്റ് റൺ ചാമ്പ്യൻ) 
കേബെഡെ നെഗാഷ് (അസ്സാലാ ഹാഫ് മാരത്തോൺ ചാമ്പ്യൻ, എത്യോപ്യൻ നാഷണൽ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് റണ്ണർ-അപ്പ്) 
തെഷോമെ ദാബ ബുലെസ (സ്വിറ്റ്സർലാൻഡിലെ റോഡ് റേസുകളിൽ മികച്ച പ്രകടനം) 

വനിതാ വിഭാഗം
മിൽക്കിറ്റു മെലുട്ട (ഓറോമിയ ചാമ്പ്യൻഷിപ്പ് വിജയി) 
മെസെററ്റ് ദിരിബ (എത്യോപ്യൻ നാഷണൽ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം) 
ബെക്കെലു അബെബെ (റബാത്ത് ഹാഫ് മാരത്തോൺ, അഡിസ് അബാബ റണ്ണിൽ മികച്ച പ്രകടനം) 

കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഹാഫ് മാരത്തോൺ കൂടിയാണ് കണ്ണൂർ റൺ. ഹാഫ് മാരത്തോണിന് അന്താരാഷ്‌ട്ര അംഗീകാരങ്ങൾ കൂടി ലഭ്യമാക്കാനും കൂടുതൽ അത്ലറ്റുകളെ വടക്കേ മലബാറിലേക്ക് ആകർഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 'അന്താരാഷ്ട്ര റണ്ണർമാരുടെ പങ്കാളിത്തം, കണ്ണൂർ ബീച്ച് റണ്ണിന് ഒരു പുതിയ തലം നൽകും. മികച്ച കായിക പ്രതിഭകളെ ആകർഷിച്ച്, ഈ  ഇവന്റിനെ ഇന്ത്യയിലെ മികച്ച റണ്ണിംഗ് ഇവന്റുകളിലൊന്നായി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഡോ. ഷംഷീർ വയലിലിന്റെ പിന്തുണ ഈ കായിക ഉദ്യമത്തിന് വിപുലമായ സ്വീകാര്യത നൽകും',  നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ജോയിന്റ് സെക്രട്ടറി എ കെ മുഹമ്മദ് റഫീക്ക് പറഞ്ഞു.

വിജയികൾക്ക് 1,30,000 രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 85,000, മൂന്നാം സ്ഥാനത്തിന് 40,000 എന്നിങ്ങനെയാണ്   യഥാക്രമം സമ്മാനത്തുക. 21.1 കിമീ ഹാഫ് മാരത്തോൺ, 10 കിമീ റൺ, 3 കിമീ ആരോഗ്യ അവബോധ റൺ എന്നിവയാണ്  ഇത്തവണ കണ്ണൂർ റണ്ണിൻ്റെ ഭാഗമായ മത്സര വിഭാഗങ്ങൾ. വെള്ളിയാഴ്ച മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ അവസാനിക്കും.വിശദാംശങ്ങൾ www.kannurbeachrun.com  വെബ്സൈറ്റിൽ ലഭ്യമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News