ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു. പ്രതിക്ക് വധശിക്ഷ വിധിച്ച് കൊല്‍ക്കത്തയിലെ പ്രത്യേക പോക്സോ കോടതി. കേസ് അപൂര്‍വങ്ങളിൽ അപൂര്‍വമായി പരിഗണിച്ചാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചത്. പിഞ്ചുകുഞ്ഞിനോട് ക്രൂരത കാണിച്ച 34 കാരനായ രാജീബ് ഘോഷിനാണ് കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായത്. കുട്ടിയെ കാണാതായ ഉടൻ തന്നെ മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. സ്വന്തം വീട്ടിൽ നിന്നാണ് കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ശുചീകരണ തൊഴിലാളിയായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. കുട്ടിയുടെ ദേഹത്ത്, സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ മുറിവുകളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ രാത്രിയിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. എന്നാൽ ദൃശ്യങ്ങളിൽ നിന്ന് പ്രതിക്ക് മുടന്തുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതാണ് കേസിൽ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് ഏറെ സഹായകരമായത്. ജാർഗാമിലെ ഗോപി ബല്ലാവൂരിലെ ഒരു റിസോർട്ടിൽ നിന്നാണ് രാജീബ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.