മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്ഐഐ ( ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്) ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം ലോക മഹായുദ്ധം അത്ര അകലെയല്ലെന്നും അത് തടയാൻ തന്റെ നേതൃത്വത്തിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡൻ അധികാരത്തിൽ തുടന്നിരുന്നെങ്കിൽ ലോകം ഇതിനോടകം തന്നെ യുദ്ധ സംഘർഷത്തിലാകുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read Also: ഇസ്രയേലിൽ മൂന്ന് ബസുകൾ പൊട്ടിത്തെറിച്ചു; ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പോലീസ്
'മൂന്നാം ലോക മഹായുദ്ധം കൊണ്ട് ആർക്കും ഒരു നേട്ടവുമില്ല, എന്നാൽ നിങ്ങൾ അതിൽ നിന്ന് അത്ര അകലെയല്ല, ജോ ബൈഡന്റെ ഭരണകൂടം മറ്റൊരു വർഷം കൂടി ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾ ഇപ്പോൾ ഒരു മൂന്നാം മഹാ യുദ്ധത്തിലാകുമായിരുന്നു. എന്നാൽ ഇനിയത് സംഭവിക്കാൻ പോകുന്നില്ല.
മണ്ടത്തരവും ഒരിക്കലും അവസാനിക്കാത്തതുമായ യുദ്ധങ്ങളിൽ നിന്ന് ഞങ്ങൾ ആളുകളെ തടയാൻ പോകുകയാണ്. തുടർച്ചയായ യുദ്ധങ്ങളിൽ ഇടപെടുന്നത് യുഎസ് ഒഴിവാക്കും, പക്ഷെ നമ്മള്‍ മറ്റാരെക്കാളും കരുത്തരും ശക്തരുമായി മാറും. യുഎസ് യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല' ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കിക്കെതിരെ ട്രംപ് വിമർശനമുന്നയിച്ചിരുന്നു. സെലൻസ്കി ഏകാധിപതിയാണെന്നും യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമർശനം.
റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രൈന് പണമായും ആയുധങ്ങളായും അമേരിക്ക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാൽ ട്രംപ് അധികാരത്തിൽ വന്നതോടെ ഈ നിലപാട് മാറ്റി. യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്നാണ് ട്രംപ് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു. സെലന്‍സ്‌കിക്ക് ജനപ്രീതിയില്ലെന്നും വെറും നാലുശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. അതേസമയം റഷ്യ നല്‍കുന്ന തെറ്റായ വിവരങ്ങളിലാണ് ട്രംപ് ജീവിക്കുന്നതെന്ന് സെലന്‍സ്‌കി വിമര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.