Delhi New CM: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Rekha Guptha New Delhi CM: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 07:13 AM IST
  • ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യും
  • ഇന്ന് രാവിലെ 10 മണിക്ക് ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്
  • ഉച്ചയ്ക്ക് 12:30 യോടെ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും
Delhi New CM: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് രാവിലെ 10 മണിക്ക് ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഉച്ചയ്ക്ക് 12:30 ന് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.  ഇതോടെ പത്തു ദിവസമായി നീണ്ടു നിന്നിരുന്ന സസ്പെൻസുകൾക്ക് വിരാമമാകും.

Also Read: ഡൽഹിയിൽ വീണ്ടും വനിത മുഖ്യമന്ത്രി; രേഖ ​ഗുപ്ത മുഖ്യമന്ത്രിയാകും; പർവേശ് വർമ്മ ഉപമുഖ്യമന്ത്രി

ചടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ പാർട്ടിയുടെ മറ്റ്  പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും. കൂടാതെ ആത്മീയ ആചാര്യന്മാർ, ബോളിവുഡ് നടീനടന്മാരടക്കമുള്ള സെലിബ്രിറ്റികൾ എന്നിവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.  ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്ത എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ രേഖാ ഗുപ്‌ത ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ്.  

Also Read: ചിങ്ങ രാശിക്കാർക്ക് വെല്ലുവിളികൾ ഏറും, തുലാം രാശിക്കാർക്ക് വൻ നേട്ടങ്ങൾ, അറിയാം ഇന്നത്തെ രാശിഫലം!

പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയായും വിജേന്ദ്ര ഗുപ്‌ത സ്പീക്കറായും ചുമതലയേൽക്കും.  27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യ തലസ്ഥാനത്ത് താമര വിരിഞ്ഞത്. കെജ്‌രിവാളിന്റെ 10 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി പിടിച്ചെടുത്തത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News