Crime News: പോക്കറ്റിൽ നിന്നും പണം മോഷ്‌ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊന്ന് മകൻ!

പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ചത്തിന് വഴക്കു പറഞ്ഞതിൽ പ്രകോപിതനായ മകൻ അച്ഛനെ തീകൊളുത്തി കൊല്ലുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 02:51 PM IST
  • അജയ് നഗറില്‍ പതിനാലുകാരനായ മകൻ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി
  • 55 കാരനായ മുഹമ്മദ് അലീമാണ് കൊല്ലപ്പെട്ടത്
  • മകന്‍ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് അലീം വഴക്കു പറഞ്ഞിരുന്നു
Crime News: പോക്കറ്റിൽ നിന്നും പണം മോഷ്‌ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊന്ന് മകൻ!

ഫരീദാബാദ്: അജയ് നഗറില്‍ പതിനാലുകാരനായ മകൻ  പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 55 കാരനായ മുഹമ്മദ് അലീമാണ്  കൊല്ലപ്പെട്ടത്. മകന്‍ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് അലീം വഴക്കു പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായിയാണ് കുട്ടി അച്ഛനെ തീകൊളുത്തിയതെന്നാണ് റിപ്പോർട്ട്. 

Also Read: ഏഴുമാസമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു; പ്രതിക്ക് തൂക്കുകയര്‍

തീകൊളുത്തിയ ശേഷം കുട്ടി മുറി പുറത്ത് നിന്ന് ലോക്ക് ചെയ്യുകയായിരുന്നു. റിയാസുദ്ധീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുറിയിലായിരുന്നു അലീമും മകനും കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യ നേരത്തെ മരിച്ചു. മറ്റു മക്കള്‍ വിവാഹത്തിന് ശേഷം താമസം മാറി.

പുലർച്ചെ രണ്ടു മണിക്ക് അലീമിന്‍റെ നിലവിളി കേട്ട് വീട്ടുടമയായ റിയാസുദ്ധീന്‍ ഓടിയെത്തുകയായിരുന്നു. ഇയാൾ ടെറസിലൂടെ മുറിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അയല്‍വാസിയുടെ സഹായത്തോടെ അകത്തേക്ക് കടന്നപ്പോള്‍ അലീമിനെ മുറിയില്‍ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ അലീം മരിച്ചിരുന്നു.  റിയാസുദ്ധീനെ കണ്ടതോടെ അലീമിന്‍റെ മകന്‍ ഓടി രക്ഷപ്പെട്ടു.

Also Read: ബുധനും യമനും മുഖാമുഖം; ഇവർക്കിനി നേട്ടങ്ങളുടെ ചാകര!

മരണമടഞ്ഞ അലീം ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാളും മകനും ഫരീദാബാദിലെത്തിയത്. അജയ് നഗറിലെ റിയാസുദ്ധീന്‍റെ വീടിന്‍റെ ടെറസിലെ മുറി വാടകയ്ക്കെടുത്തായിരുന്നു ഇവർ താമസിച്ചത്. ആരാധനാലയങ്ങളിലേക്ക് സംഭാവന പിരിച്ചും ആഴ്ച ചന്തയില്‍ കൊതുകുവല വിറ്റുമാണ് അലീ ഉപജീവനം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News