Soaked Almonds Benefits: ബദാം കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ; കാരണങ്ങൾ അറിയാം

     ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്. 

കുതിർത്ത ബദാം നാരുകൾ, ഒമേഗ 3-, 6-ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാൽസ്യം, തുടങ്ങിയ പോഷക ഘടകങ്ങളാൽ സമ്പന്നമാണ്. 

1 /7

ശരീരഭാരം കുറയ്ക്കാൻ ഏറെ ഗുണകരം. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.  

2 /7

കുതിർത്ത ബദാം ദഹനത്തിന് സഹായിക്കുന്ന എൻസൈമിന്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ദഹനപ്രശ്നങ്ങൾക്ക് കുതിർത്ത ബദാം നല്ലതാണ്.       

3 /7

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിര്‍ത്ത ബദാം സഹായിക്കും. 

4 /7

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.  

5 /7

നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് ഊർജ്ജനില നിലനിർത്താനും സഹായിക്കുന്നു.  

6 /7

ബദാമിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

7 /7

You May Like

Sponsored by Taboola