Gold Rate Today: സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ; ഇന്ന് വർധിച്ചത് 400 രൂപ!

Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 53,680 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില

Written by - Ajitha Kumari | Last Updated : Aug 21, 2024, 11:11 AM IST
  • സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍
  • 400 രൂപയാണ് ഇന്ന് സ്വർണത്തിന് വര്‍ധിച്ചത്
  • ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 53,680 രൂപയാണ് വില
Gold Rate Today: സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ; ഇന്ന് വർധിച്ചത് 400 രൂപ!

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. 400 രൂപയാണ് ഇന്ന് സ്വർണത്തിന്  വര്‍ധിച്ചത് ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 53,680 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

Also Read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾ

കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തടുർന്ന് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ബമ്പർ ഇടിവുണ്ടായി.

Also Read: നാഗമണിക്ക് കാവലിരിക്കുന്ന കരിനാഗം, അപൂർവ്വ വീഡിയോ വൈറൽ..!

ആ സമയം 4500 രൂപയോളമാണ് സ്വർണവില താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകൈയിരുന്നു. പത്തുദിവസത്തിനിടെ 2500 ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും സ്വർണവില 53,000 കടന്നത്.  രണ്ടാഴ്ചയ്ക്കിടെ സ്വർണ വില 2900 രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തെ സ്വർണവില എങ്ങനെ? അറിയാം...

ആഗസ്റ്റ് 1 ന് ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപ ആയി.  ആഗസ്റ്റ് 2 ന്  240 രൂപ ഉയർന്ന് 51,840 രൂപയും, ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയും. ആഗസ്റ്റ് 4 നും 5 നും സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 6 ന് സ്വർണത്തിന് 640 രൂപ കുറഞ്ഞ് 51,120 രൂപ ആയി.  ആഗസ്റ്റ് 7 ന് 320 രൂപ കുറഞ്ഞ് 50,800 രൂപയും ആഗസ്റ്റ് 8 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 9 ന് സ്വർണത്തിന് 600 രൂപ ഉയർന്ന് 51,400 രൂപയും, ആഗസ്റ്റ് 10 ന് സ്വർണത്തിന് 160 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 11 ന്  സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ആഗസ്റ്റ് 12 ന് 200 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 13 ന് 760 രൂപ ഉയർന്ന് 52,520 രൂപയായിരുന്ന സ്വർണ വില ആഗസ്റ്റ് 14 ന് 80 രൂപ കുറഞ്ഞ് പവന് 52,440 രൂപയായി, ആഗസ്റ്റ് 15 ന് വിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 16 ന് 80 രൂപ ഉയർന്ന 52, 520 ആയിരുന്നു, ആഗസ്റ്റ് 17 ന് 840 രൂപ ഉയർന്ന് 53,360 ആയി, ആഗസ്റ്റ് 18 നും 19 നും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 20 ന്  80 രൂപ കുറഞ്ഞ് 53280 ആയി, ഇന്ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില ഡവ മാസത്തെ ഏറ്റവും ഉയർന്ന വിളയായ 53, 680 ൽ എത്തിയിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News