EPFO Alert..!! EPF അക്കൗണ്ടില്‍ നോമിനിയുടെ പേര് ചേര്‍ക്കേണ്ട സമയം ഉടന്‍ തന്നെ അവസാനിക്കും, നിങ്ങള്‍ ചെയ്യേണ്ടത്...

ഇന്ത്യയിലെ മിക്കവാറും എല്ലാ  ശമ്പളമുള്ള ജീവനക്കാർക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ  (Employees Provident Fund Organisation - EPFO) ഒരു അക്കൗണ്ട് ഉണ്ടാവും.  അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം   ഈ അക്കൗണ്ടില്‍  എല്ലാ മാസവും നിക്ഷേപിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 11:23 PM IST
  • EPF അക്കൗണ്ട് ഉടമകള്‍ അവരുടെ അക്കൗണ്ടില്‍ ഒരു നോമിനിയെ ചേർക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
  • EPFO -യുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, പിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേർക്കുന്നതിനുള്ള സമയപരിധി 2021 ഡിസംബർ 31 വരെയാണ്.
EPFO Alert..!! EPF അക്കൗണ്ടില്‍ നോമിനിയുടെ പേര് ചേര്‍ക്കേണ്ട സമയം ഉടന്‍ തന്നെ അവസാനിക്കും, നിങ്ങള്‍ ചെയ്യേണ്ടത്...

EPFO Alert: ഇന്ത്യയിലെ മിക്കവാറും എല്ലാ  ശമ്പളമുള്ള ജീവനക്കാർക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ  (Employees Provident Fund Organisation - EPFO) ഒരു അക്കൗണ്ട് ഉണ്ടാവും.  അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം   ഈ അക്കൗണ്ടില്‍  എല്ലാ മാസവും നിക്ഷേപിക്കുന്നു.  

PF, ജീവനക്കാരെ സംബന്ധിച്ചിടത്തോളം  ഭാവിയിലേയ്ക്കുള്ള ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.  

EPF അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം  സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. അതായത്, EPF അക്കൗണ്ട്  ഉടമകള്‍  അവരുടെ  അക്കൗണ്ടില്‍  ഒരു നോമിനിയെ ചേർക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.   EPFO -യുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, പിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേർക്കുന്നതിനുള്ള സമയപരിധി 2021 ഡിസംബർ 31 വരെയാണ്.  നോമിനിയെ ചേര്‍ക്കാത്ത പക്ഷം  ഭാവിയില്‍  ആനുകൂല്യങ്ങള്‍ നഷ്‌ടമായേക്കാം.

EPFO അലേർട്ട് അനുസരിച്ച് എല്ലാ PF അക്കൗണ്ട് ഉടമകളും ഡിസംബർ 31-ന് മുന്‍പായി നോമിനിയുടെ പേര് ചേർക്കണം. EPFO യുടെ  ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേർക്കുന്നതിനുള്ള സമയപരിധി 2021 ഡിസംബർ 31 ആണ്.

പിഎഫ് അക്കൗണ്ട്  ഉടമകള്‍ക്ക് അവരുടെ പങ്കാളി, കുട്ടികള്‍,  മാതാപിതാക്കള്‍ തുടങ്ങി അവരുടെ ഇഷ്ടപ്രകാരം  പേര്‌ ചേര്‍ക്കാവുന്നതാണ്. 

PF അക്കൗണ്ട് ഉടമകൾക്ക് EPF പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഇ-നോമിനി ഫോം വഴി ഓൺലൈനായി നോമിനേഷൻ ഫയൽ ചെയ്യാം. ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പരിശോധിക്കുക-  

നിങ്ങളുടെ പിഎഫ് അക്കൗണ്ടിനായി ഓണ്‍ലൈനായി നോമിനിയെ  എങ്ങനെ രജിസ്റ്റർ ചെയ്യാം?

1.  EPFO -യുടെ  ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.

2.  'സേവനങ്ങൾ' എന്നതിന് കീഴിൽ, ഡ്രോപ്പ്-ഡൗൺ സെലക്ഷനിൽ നിന്ന് 'ജീവനക്കാർക്കായി' എന്നാ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3.  ഇപ്പോൾ, 'അംഗ UAN/ഓൺലൈൻ സേവനം (OCS/OTCP)' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4.  നിങ്ങളുടെ UAN പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.

5.  "Manage Page" -ന് കീഴിൽ ഇ-നോമിനേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അത് സജീവമാക്കുക.

6.  ഇവിടെ നിങ്ങള്‍ക്ക് നോമിനിയെ ചേര്‍ക്കാനും  അല്ലെങ്കിൽ നോമിനി വിശദാംശങ്ങൾ മാറ്റുന്നതിനും  സാധിക്കും.  ഇവിടെ, നോമിനിയുടെതായി  ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നിങ്ങൾ സമർപ്പിക്കണം.

7.   ഒന്നിലധികം നോമിനിയെ ചേർക്കണമെങ്കിൽ, 'Add New" ക്ലിക്ക് ചെയ്ത് ഒന്നിലധികം നോമിയെ ചേര്‍ക്കാന്‍ സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News