Bad Breath Remedies: വായ്‌നാറ്റമാണോ പ്രശ്നം? ഈ വഴികൾ പരീക്ഷിക്കൂ

Bad Breath Remedies: വായ്‌നാറ്റമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം?

പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. ചില ശീലങ്ങൾ കൊണ്ടോ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ തുടങ്ങിയവയൊക്കെ കൊണ്ട് വായ്നാറ്റം ഉണ്ടാകാം. വായ്‌നാറ്റം അകറ്റാൻ  ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1 /7

വെള്ളം കുടിക്കുക:  വായിൽ ഉമിനീർ ഉത്പാദനം കുറയുന്നത് മൂലം വായ്നാറ്റം ഉണ്ടാകാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാതിരിക്കുക എന്നിവ വായ നാറ്റത്തിന്  കാരണമാകും

2 /7

പല്ല് തേക്കുക: ദിവസവും രണ്ട് നേരം പല്ല് തേക്കുക. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. നാവും ബ്രഷ് ചെയ്യുക. 

3 /7

മൗത്ത് വാഷ് ഉപയോഗിക്കുക: ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. 

4 /7

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക: വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ  വായ്നാറ്റത്തിന് കാരണമാകും

5 /7

പുകവലി-മദ്യപാനം ഉപേക്ഷിക്കുക: കാരണം ഇവയൊക്കെ വായ്നാറ്റം ഉണ്ടാക്കാം

6 /7

ഗ്രാമ്പൂ കഴിക്കാം: ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും. അതുപോലെ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. 

7 /7

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല  

You May Like

Sponsored by Taboola