EPFO Latest Update: പ്രൊവിഡന്‍റ് ഫണ്ട് പലിശ നിരക്ക് കൂട്ടിയതിന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി

EPFO Latest Update:  എഫ് അക്കൗണ്ടിന്‍റെ പലിശ ക്രെഡിറ്റ് ചെയ്യുന്ന നടപടി ഇപ്പോള്‍ അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഉടന്‍തന്നെ ആ സന്തോഷവാര്‍ത്ത ജീവനക്കാര്‍ക്ക് ലഭിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍

Written by - Zee Malayalam News Desk | Last Updated : Apr 24, 2024, 05:19 PM IST
  • മുൻ വർഷത്തെ നിരക്കായ 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് പലിശ നിരക്ക് ഉയർത്തിയത്. ഇത് ജീവനക്കാർക്ക് അവരുടെ സമ്പാദ്യത്തിൽനിന്ന് കൂടുതല്‍ സാമ്പത്തിക നേട്ടം നല്‍കാന്‍ വഴിയൊരുക്കും.
EPFO Latest Update: പ്രൊവിഡന്‍റ് ഫണ്ട് പലിശ നിരക്ക് കൂട്ടിയതിന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി

EPFO Latest Update: രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര  സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. അതായത്, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (Employees Provident Fund Organization - EPFO) 2023-24 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. 

Also Read:  Budh Margi 2024: ബുധൻ നേർരേഖയിലേക്ക്, ഈ 3 രാശിക്കാർക്ക് ലഭിക്കും വന്‍ സമ്പത്ത്
 
മുൻ വർഷത്തെ നിരക്കായ 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് പലിശ നിരക്ക് ഉയർത്തിയത്. ഇത് ജീവനക്കാർക്ക് അവരുടെ സമ്പാദ്യത്തിൽനിന്ന് കൂടുതല്‍ സാമ്പത്തിക നേട്ടം നല്‍കാന്‍ വഴിയൊരുക്കും. 

Also Read:  Hate Speech: വെറുപ്പിന്‍റെ ഗ്യാരന്‍റി; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീൻ ഒവൈസി 
  
എന്നാല്‍, EPFO പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ അത് എന്ന് ലഭിക്കും എന്നതായി അടുത്ത ചോദ്യം. അതായത്, 2023-34 സാമ്പത്തിക വർഷത്തേക്ക് പിഎഫ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ തങ്ങളുടെ പാസ്ബുക്കിലേക്ക് തുക ക്രെഡിറ്റ് ചെയ്യപ്പെടുന്നതിനായി ജീവനക്കാര്‍ ആകാംക്ഷയോടെ  കാത്തിരിക്കുകയാണ്. എന്നാല്‍, ജീവനക്കാരുടെ  ആ കാത്തിരിപ്പിനും ഇപ്പോള്‍ വിരാമമായിരിയ്ക്കുകയാണ്. 

അതായത്, പിഎഫ് അക്കൗണ്ടിന്‍റെ പലിശ ക്രെഡിറ്റ് ചെയ്യുന്ന നടപടി ഇപ്പോള്‍ അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഉടന്‍തന്നെ ആ സന്തോഷവാര്‍ത്ത ജീവനക്കാര്‍ക്ക് ലഭിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

EPF അക്കൗണ്ട് ബാലൻസ് ഓൺലൈനായി പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാം 

epfindia.gov.in-ലേക്ക് ലോഗിൻ ചെയ്യുക 

നിങ്ങളുടെ യുഎഎൻ നമ്പർ, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവയിൽ ഫീഡ് ചെയ്യുക, 

ഇ-പാസ്ബുക്കിൽ ക്ലിക്ക് ചെയ്യുക,

നിങ്ങൾ എല്ലാ വിശദാംശങ്ങളും നല്‍കി കഴിയുമ്പോള്‍ ഒരു പുതിയ പേജ് തുറക്കപ്പെടും 

ഇപ്പോൾ നിങ്ങൾക്ക് മൊത്തം ഇപിഎഫ് കാണാം. നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് എത്രയാണ് എന്നും അറിയാന്‍ സാധിക്കും. 

UMANG ആപ്പ് വഴി EPF ബാലൻസ് എങ്ങനെ പരിശോധിക്കാം 

UMANG ആപ്പ് തുറക്കുക

EPFO-ൽ ക്ലിക്ക് ചെയ്യുക. 

എംപ്ലോയീ സെൻട്രിക് സർവീസസ് എന്നതിൽ ക്ലിക്ക് ചെയ്യുക, 

നിങ്ങളുടെ യുഎഎൻ നമ്പറും പാസ്‌വേഡും നല്‍കുക. 

പാസ്‌ബുക്ക് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക,  

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും., അത് നല്‍കുക. ഇപ്പോൾ നിങ്ങൾക്ക് ഇപിഎഫ് ബാലൻസ് പരിശോധിക്കാം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

  

 

 

Trending News