തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ ദുരൂഹ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. നവംബർ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ് സജീവ് (23) പത്തനംതിട്ട താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്. വൈകുന്നേരം 4.50നായിരുന്നു സംഭവം നടന്നത്.
പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനിയായിരുന്നു അമ്മു എസ് സജീവ്. വൈകിട്ട് കോളേജിൽ നിന്ന് തിരികെയെത്തിയതിന് ശേഷം അമ്മുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ALSO READ: നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, മൂന്ന് പേർക്കെതിരെ പരാതി നൽകി
വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പത്ത് മണിയോടെ മരണം സംഭവിച്ചു. ഹോസ്റ്റലിൽ മടങ്ങിയെത്തിയതിന് ശേഷം എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നാണ് ഹോസ്റ്റൽ വാർഡൻ പറയുന്നത്. നാല് വർഷത്തോളമായി അമ്മു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
ഇവർ വളരെ ശാന്തസ്വഭാവക്കാരിയായ പെൺകുട്ടിയാണെന്നും വാർഡൻ പറയുന്നു. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സഹപാഠികളിൽ നിന്ന് അമ്മുവിന് പീഡനം ഏൽക്കേണ്ടി വന്നുവെന്നും ക്ലാസിലും ഹോസ്റ്റലിലും മൂവർ സംഘം ശല്യം ചെയ്തിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
ALSO READ: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം
ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണം ഉയർന്നവരെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. അമ്മുവിന്റെ മൊബൈൽ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
സംഭവ ദിവസം ക്ലാസിൽ നിന്ന് വന്നയുടൻ അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ മൊഴി നൽകിയത്. അമ്മുവിനെ ടൂർ കോർഡിനേറ്ററാക്കിയത് മൂന്ന് വിദ്യാർഥികൾ എതിർത്തിരുന്നു. ഇവരും അമ്മുവുമായി സംഭവ ദിവസം ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.