Kerala Government Employee Pending DA: കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കിട്ടും എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് പ്രകാരം നിലവിൽ പിടിച്ച് വെച്ചിരിക്കുന്ന ഡിഎയുടെ ആദ്യ ഗഡു ഏപ്രിലിലെ ശമ്പളത്തിനൊപ്പമായിരിക്കും കിട്ടുക. ഇത് എത്ര രൂപയായിരിക്കും ഇത് കണക്കാക്കുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് പരിശോധിക്കാം. ഏകദേശം 13000 കോടിക്ക് മുകളിലാണ് ഡിഎ കുടിശ്ശികയായുള്ളത്. ഇത് ധന വകുപ്പിൻറെ കണക്കാണ്.
കൃത്യമായി പറഞ്ഞാൽ വർധിക്കുന്ന ജീവിത ചെലവുകൾ കടന്നു പോകാൻ സർക്കാർ അനുവദിക്കുന്ന റിലീഫാണ് ക്ഷാമബത്ത. 2021-ന് ശേഷം 6 മാസത്തെ ക്ഷാമബത്തയാണ് ഇതുവരെ കിട്ടാനുള്ളത്. നേരത്തെ 2 ഗഡു വരെ ക്ഷാമബത്ത മുടങ്ങിയിരുന്നെങ്കിലും ഇത്രയുമധികം കിട്ടാതെ വരുന്നത് ഇതാദ്യമായാണ്. ഇത് കൊണ്ട് തന്നെ നിലവിലെ കണക്ക് പ്രകാരം 13000 രൂപ വരെയെങ്കിലും ശമ്പളത്തിലെ വർധന ജീവനക്കാർക്ക് കിട്ടാതെ വരും.
ആറ് ഗഡുവാണ് ക്ഷാമബത്ത ഇതിൽ ഒരു ഗഡു ലഭിച്ചാൽ പിന്നെ അഞ്ച് ഗഡു മാത്രമാണ് ക്ഷാമബത്തയായി ലഭിക്കുക എന്നതാണ് പ്രതീക്ഷ. എന്നാൽ ഇതങ്ങനെയല്ലന്ന് ജീവനക്കാർ പറയുന്നു. ജനുവരി, ജൂലൈ മാസങ്ങളിലാണ് ക്ഷാമബത്ത വർധന. പ്രതീക്ഷിക്കാവുന്നത്. അങ്ങനെ വന്നാൽ ഒരു ഗഡു അരിയർ ലഭിച്ചാലും വീണ്ടും ആറ് ഗഡു തന്നെ നിലനിൽക്കും. നിലവിൽ 18 ശതമാനമാണ് ഡിഎ ആയി കിട്ടേണ്ടത്. എന്നാൽ ഇത് കിട്ടുന്നില്ല. ജനുവരിയിലെ കണക്ക് കൂടിയാവുമ്പോൾ ഡിഎ 21 ശതമാനമാകും. അതായത് ഇനിയും 6 മാസ കുടിശ്ശിക തന്നെ ശമ്പളത്തിൽ ഉണ്ടാവും.
കുറഞ്ഞത് എത്ര..? കൂടുന്നത് എത്ര..?
ക്ഷാമബത്ത വർദ്ധന നോക്കിയാൽ കുറഞ്ഞത് 540 രൂപ മുതൽ പരമാവധി 1770 രൂപ വരെയാണ് ശമ്പളത്തിൽ ജീവനക്കാർക്ക് കൂടേണ്ടത്. വാർഷിക ശമ്പളം നോക്കിയാൽ പരമാവധി 6480 രൂപ മുതൽ 12390 രൂപ വരെയും ശമ്പള വർദ്ധനയായി ഉണ്ടാവും.
ക്ഷാമബത്ത എങ്ങനെ കണക്കാക്കാം (ഉദാഹരണമായി)
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം (കുറഞ്ഞത്) 18,000 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (21%) 3780/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (18%) 3240/മാസം
4. വർദ്ധിച്ച ക്ഷാമബത്ത 3780- 3240 = 540 രൂപ/മാസം
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 540X12 = 6,480 രൂപ
കൂടിയ ശമ്പളം കണക്കാക്കിയാൽ
1. അടിസ്ഥാന ശമ്പളം- 59000
2. പുതിയ ഡിഎ - 21 ശതമാനം -12390 ശമ്പളത്തിൽ കൂടും
3. ഡിയർനസ് അലവൻസ് ഇതുവരെ (18%) 10620
4. വർദ്ധിക്കുന്ന ക്ഷാമബത്ത- 12390- 10620= 1770
ഇപ്പോൾ കിട്ടുന്ന ഡിഎ എത്ര
ലളിതമായി ഇത് കണക്കാക്കാം. 7 ശതമാനം ഡിഎ ആണ് നിലവിൽ കിട്ടുന്നത് ഇങ്ങനെ നോക്കിയാൽ അടിസ്ഥാന ശമ്പളം 18000 എന്ന കണക്കിൽ 18000*8/100= 1260 ഇതാണ് ഏറ്റവും കുറഞ്ഞ ഡിഎ ആയി കിട്ടുന്നത്. ഇങ്ങനെ നോക്കിയാൽ നിലവിലെ ഡിഎയിൽ നിന്നും 3240- 1260= 1980 രൂപയാണ് സർക്കാർ പിടിച്ച് വെച്ചിരിക്കുന്നത് (കുറഞ്ഞ ശമ്പളം കണക്കാക്കിയുള്ള നിരക്കാണിത്. അടിസ്ഥാന ശമ്പളം വർദ്ധിക്കുന്നതിന് അനുസരിച്ച് ഡിഎയും വർദ്ധിക്കും.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.