Kerala Lottery Result 2023 : 70 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ; അക്ഷയ ലോട്ടറി ഫലം

Akshaya AK-591 Kerala Lottery Result 2023 : 70 ലക്ഷം രൂപയാണ് അക്ഷയ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 40 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 04:51 PM IST
  • 70 ലക്ഷം ആണ് ഒന്നാം സമ്മാനം
  • അഞ്ച് ലക്ഷം രൂപ രണ്ടാം സമ്മാനം
  • 40 രൂപയാണ് ടിക്കറ്റ് വില
  • എല്ലാ ഞായറാഴ്ചയാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്
Kerala Lottery Result 2023 : 70 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ; അക്ഷയ ലോട്ടറി ഫലം

Kerala Lottery Result 2023  Akshaya AK-591 Results : അക്ഷയ ലോട്ടറി AK-591 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.  AC 82055 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. AJ 395886 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. തൃശൂരിൽ നിന്നെടുത്ത ടിക്കറ്റിനാണിത്. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതം ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനമായി ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയാണ് അക്ഷയ ലോട്ടറി നറുക്കെടുക്കുന്നത്.

ALSO READ : Kerala Lottery Result 2023 : ഒന്നാം സമ്മാനം 80 ലക്ഷം; ആര് നേടി? കാരുണ്യ ലോട്ടറി ഫലം

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News