11 മണിക്ക് എയർപോർട്ടിലെത്തിയ യാത്രക്കാർ ഞെട്ടി; വിമാനം 9.55-ന് പുറപ്പെട്ടെന്ന് വിവരം

 Kuwait Flight  Leaves Early from Vijayawada Airport: സമയം മാറ്റിയത് പോലും യാത്രക്കാർ അറിഞ്ഞില്ല, എന്നാൽ അറിയിപ്പ് നേരത്തെ നൽകിയിരുന്നെന്ന് കമ്പനി അധികൃതർ തന്നെ വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 09:27 AM IST
  • ഷെഡ്യൂൾ മാറ്റി ബുക്ക് ചെയ്ത യാത്രക്കാർ മാത്രമാണ് വിമാനത്തിൽ കയറിയത്
  • യാത്രക്കാർ ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരം വിമാനത്തിന്റെ സമയം ഉച്ചയ്ക്ക് 1.10
  • 17 യാത്രക്കാർ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി
11 മണിക്ക് എയർപോർട്ടിലെത്തിയ യാത്രക്കാർ ഞെട്ടി; വിമാനം  9.55-ന് പുറപ്പെട്ടെന്ന് വിവരം

വിജയവാഡ: ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം മണിക്കൂറുകൾക്ക് മുൻപ് ടേക്ക് ഒാഫ് ചെയ്തു.വിജയവാഡയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നേരത്തെ പുറപ്പെട്ടതായി പരാതി ഉയർന്നത്.  ഇതേ തുടർന്ന് ടിക്കറ്റെടുത്ത 17 യാത്രക്കാർ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി.

യാത്രക്കാർ ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരം വിമാനത്തിന്റെ സമയം ഉച്ചയ്ക്ക് 1.10 ആയിരുന്നു. എന്നാൽ രാവിലെ 11 മണിക്ക് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്ത യാത്രക്കാർ ഞെട്ടി പുറപ്പെട്ടുവെന്നായിരുന്നു വിവരം. എയർലൈൻ ജീവനക്കാരെ സമീപിച്ചപ്പോൾ, ടിക്കറ്റ് വിറ്റ വിവിധ വെബ്‌സൈറ്റുകളിൽ സമയമാറ്റം അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.

പുറപ്പെടുന്ന സമയം മാറ്റുന്നത് സംബന്ധിച്ച് തങ്ങൾക്ക് മുൻകൂർ വിവരമൊന്നും ഇല്ലായിരുന്നുവെന്നും രാവിലെ 11 മണിക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും പുതിയ സമയത്തെക്കുറിച്ച് അറിയിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.ഷെഡ്യൂൾ മാറ്റി ബുക്ക് ചെയ്ത യാത്രക്കാർ മാത്രമാണ് വിമാനത്തിൽ കയറിയത്.

രാവിലെ ഒമ്പതിന് ട്രിച്ചിയിൽ നിന്ന് വിജയവാഡയിലെത്തിയ വിമാനം 9.55ന് കുവൈറ്റിലേക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15ന് ട്രിച്ചിയിൽ നിന്ന് വിജയവാഡയിലെത്തി ഉച്ചയ്ക്ക് 1.10ന് കുവൈറ്റിലേക്ക് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.അന്താരാഷ്‌ട്ര ഓപ്പറേഷനുകളിലുണ്ടായ  ചില പ്രശ്‌നങ്ങൾ കാരണം എയർലൈൻ പുറപ്പെടൽ പുനഃക്രമീകരിച്ചതായി എയർപോർട്ട് അധികൃതർ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News