Malaikottai Vaaliban Box Office: ആദ്യ ദിനം 5.85 കോടി, പിന്നെ അങ്ങോട്ട് എന്തായി? വാലിബൻ കളക്ഷൻ ഇതാ...

രണ്ടാം ദിനം ചിത്രം നേടിയത് 2.50 കോടിയാണ് നേടിയതെന്ന് ഫ്രൈഡേ മാറ്റിനി ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകളിൽ പറയുന്നു.  എന്നാൽ ബോക്സോഫീസ് ട്രാക്കിങ്ങ് വെബ്സൈറ്റായ സാക്നിക്ക് ഡോട്ട് കോം നൽകിയ കണക്കിൽ ചിത്രം ഇതുവരെ ഇന്ത്യയിൽ നേടിയത് 12 കോടിയാണ്

Written by - Zee Malayalam News Desk | Last Updated : Jan 27, 2024, 09:04 AM IST
  • എന്നാൽ രണ്ടാം ദിനം കാര്യമായ ചലനം ചിത്രത്തിന് തീയ്യേറ്ററിൽ രണ്ടാം ദിനം ഉണ്ടായില്ലെന്നാണ് സൂചന
  • ജനുവരി 26 , ശനി, ഞായർ ദിവസങ്ങളും തീയ്യേറ്ററിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്നായിരുന്നു സൂചന
  • ശനി, ഞായർ ദിവസങ്ങളാണ് ചിത്രത്തിന് കൂടുതൽ കളക്ഷൻ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Malaikottai Vaaliban Box Office: ആദ്യ ദിനം 5.85 കോടി, പിന്നെ അങ്ങോട്ട് എന്തായി? വാലിബൻ കളക്ഷൻ ഇതാ...

Malaikottai Vaaliban Box Office Collection: തീയ്യേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് മലൈകോട്ടൈ വാലിബന് കേൾക്കുന്നത്.  ചിത്രം ആദ്യ ദിനം തന്നെ മികച്ച ഓപ്പണിംഗ്‌ കളക്ഷനാണ് നേടിയത്. ഇതിൻറെ ചുവട് പിടിച്ചായിരിക്കും ബാക്കി ദിവസവും ചിത്രത്തിൻറെ കളക്ഷൻ എന്നായിരുന്നു സൂചന. ജനുവരി 26 പൊതു അവധി, ശനി, ഞായർ ദിവസങ്ങളും തീയ്യേറ്ററിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്നായിരുന്നു സൂചന.

എന്നാൽ രണ്ടാം ദിനം കാര്യമായ ചലനം ചിത്രത്തിന് തീയ്യേറ്ററിൽ രണ്ടാം ദിനം ഉണ്ടായില്ലെന്നാണ് സൂചന.  രണ്ടാം ദിനം ചിത്രം നേടിയത് 2.50 കോടിയാണ് നേടിയതെന്ന് ഫ്രൈഡേ മാറ്റിനി ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകളിൽ പറയുന്നു.  എന്നാൽ ബോക്സോഫീസ് ട്രാക്കിങ്ങ് വെബ്സൈറ്റായ സാക്നിക്ക് ഡോട്ട് കോം നൽകിയ കണക്കിൽ ചിത്രം ഇതുവരെ ഇന്ത്യയിൽ നേടിയത് 12 കോടിയാണ്, ഇന്ത്യ നെറ്റ് കളക്ഷനായി 7.88 കോടിയാണ് ഓവര്‍സീസ്‌ കളക്ഷനായി 5.5 കോടിയും ചിത്രം നേടിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 7.88 കോടിയാണ്. ശനി, ഞായർ ദിവസങ്ങളാണ് ചിത്രത്തിന് കൂടുതൽ കളക്ഷൻ കിട്ടുമെന്ന് ഇനി പ്രതീക്ഷിക്കുന്നത്.

 

ഒറ്റനോട്ടത്തിൽ വാലിബൻ

ലിജോ ഒരുക്കിയിരിക്കുന്ന മുത്തശ്ശിക്കഥയിലേക്ക് പ്രേക്ഷകനെ ആഴത്തിൽ പിടിച്ചിറക്കുകയാണ് മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവ്. ചിത്രത്തിന്റെ ആദ്യ ഷോട്ട് മുതൽ ആ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്നതിൽ ടീം വിജയിച്ചു. പിന്നീട് ചിത്രത്തിലെ ഓരോ ഷോട്ടും മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിൽ സ്ലോ മോഷൻ ആവശ്യമുള്ളിടത്തെല്ലാം ചേർത്ത് ലിജോയും മധു നീലകണ്ഠനും ഒരുക്കിവെച്ചിരിക്കുന്ന ക്രാഫ്റ്റ് തന്നെയാണ് വിഷ്വൽ ബ്യുട്ടിയിൽ വാലിബൻ തെളിഞ്ഞ് നിൽക്കുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങ് മറ്റൊരു ഹൈലൈറ്റ് ആകുന്നു. മികവാർന്ന ഈതിയിൽ ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ഡാനിഷ് സൈത്ത് തുടങ്ങിയവർ ഗംഭീരമാക്കി. അതിനിടയിൽ  ആരെയും ഇംപ്രസ്സ് ചെയ്യാനല്ല താൻ സിനിമ ചെയ്യുന്നതെന്ന പോസ്റ്റ് പിന്നെയും ചർച്ചയായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News