ന്യൂഡൽഹി: റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിർത്തി. മറ്റ് ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.
ചൊവ്വാഴ്ച ആരംഭിച്ച ആർബിഐയുടെ മൂന്ന് ദിവസത്തെ മോണിറ്റി പോളിസി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ആർബിഐ ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വിമാസ മീറ്റിംഗുകൾ നടത്തുന്നു, ഇതിൽ പലിശ നിരക്ക്, പണ വിതരണം, പണപ്പെരുപ്പ വീക്ഷണം, വിവിധ മാക്രോ ഇക്കണോമിക് സൂചകങ്ങൾ എന്നിവ തീരുമാനിക്കുന്നു.
ALSO READ: അഞ്ച് ലക്ഷം വരെ പലിശ രഹിത വായ്പ; ലാക്പതി ദീദി സ്കീമിൽ ചേരുന്നോ?
റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ദ്വിമാസ ധനനയം പ്രഖ്യാപിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ, ലോൺ ഇഎംഐകളെ ബാധിക്കാൻ സാധ്യതയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy