SIM CARD New Rule: സിം കാര്‍ഡ്‌ പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍, ഡീലര്‍മാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ

SIM CARD New Rule: രാജ്യത്ത് സൈബർ ക്രൈം ഏറെ വർദ്ധിച്ച സാഹചര്യത്തിലാണ് സിം കാർഡ് സംബന്ധിച്ച നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടത്.  രാജ്യത്ത് സിം കാര്‍ഡ്‌ സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 01:03 PM IST
  • രാജ്യത്ത് സൈബർ ക്രൈം ഏറെ വർദ്ധിച്ച സാഹചര്യത്തിലാണ് സിം കാർഡ് സംബന്ധിച്ച നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടത്.
SIM CARD New Rule: സിം കാര്‍ഡ്‌ പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍, ഡീലര്‍മാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ

SIM CARD New Rule: രാജ്യത്ത് സിം കാര്‍ഡ്‌ സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഒരു പക്ഷേ പുതിയ സിം കാര്‍ഡ് എടുക്കുന്ന പ്രക്രിയ കൂടുതല്‍  സങ്കീര്‍ണ്ണമാക്കാം.  

രാജ്യത്ത് സൈബർ ക്രൈം ഏറെ വർദ്ധിച്ച സാഹചര്യത്തിലാണ് സിം കാർഡ് സംബന്ധിച്ച നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടത്. സിം കാർഡ് സംബന്ധിച്ച പുതിയ നിയമങ്ങൾ ഒക്‌ടോബർ 1 മുതൽ നിലവിൽ വരും. രാജ്യത്തുടനീളം സിം കാർഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) രണ്ട് സർക്കുലറുകൾ അടുത്തിടെ പുറപ്പെടുവിച്ചു. ഈ നിയമങ്ങൾ  പുതിയ സിം കാർഡ് വാങ്ങുന്നതിനും അത് സജീവമാക്കുന്നതിനുമുള്ള പ്രക്രിയ കൂടുതൽ സങ്കീർണ്ണമാക്കും. 

Also Read:  Weekly Tarot Horoscope: ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈ ആഴ്ച കാത്തിരിയ്ക്കുന്നത് വന്‍ നേട്ടങ്ങള്‍  

പുതിയ സിം കാർഡുകൾക്കായി കേന്ദ്ര സർക്കാർ കർശനമായ ഒരു നിയമം അവതരിപ്പിച്ചിരിയ്ക്കുകയാണ്. രാജ്യത്തുടനീളം സിം കാർഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നത്  ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമങ്ങൾ. അതായത് വിൽക്കപ്പെടുന്ന ഓരോ സിം കാർഡും സുരക്ഷിതവും വിശ്വസനീയവുമായ കൈകളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കുക എന്നതും ഈ നിയമങ്ങൾ ലക്ഷ്യമിടുന്നു.  

Also Read:  G20 Summit and PM Modi: മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയ്ക്ക് അടിക്കടി മുന്നേറ്റം, പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് പൊതിഞ്ഞ് ബ്രിട്ടീഷ് പത്രം  
 
പുതിയ നിയമങ്ങൾ അനുസരിച്ച്  സിം കാർഡ് ഡീലർമാർ തികഞ്ഞ ജാഗ്രത പാലിക്കണം. ഡീലർമാർക്ക് സംഭവിക്കുന്ന ഒരു ചെറിയ പിഴവ് വൻ ധനനഷ്ടം വരുത്തി വയ്ക്കാം. 

അതായത്, ഈ പുതിയ നിയമത്തിന്‍റെ ഫലമായി, സിം കാർഡുകൾ വിൽക്കുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. അതായത് സിം കാർഡ് വിൽപ്പനക്കാർ പുതിയ സിം കാർഡ് വാങ്ങുന്നയാളുടെ പശ്ചാത്തലം പരിശോധിക്കണം. സമർപ്പിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ ഡീലർക്ക് സർക്കാർ വന്‍ തുക അതായത്  10 ലക്ഷം രൂപ വരെ പിഴ ചുമത്താം.

ഒക്‌ടോബർ ഒന്നു മുതൽ പുതിയ നിയമം നിലവിൽ വരും

രാജ്യത്ത് സൈബർ ക്രൈം വർദ്ധിക്കുന്ന സാഹചര്യത്തിൽ സിം കാർഡുകൾ വ്യാജമായി വിൽക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടയാണ് കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പാക്കുന്നത്. ഈ നിയമം ഒക്ടോബർ 1  ന് നിലവിൽ വരും. അതിന് മുൻപായി  എല്ലാ സിം കാർഡ് വിൽപ്പന കേന്ദ്രങ്ങളും സെപ്റ്റംബർ 30-ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ചട്ടങ്ങൾ അനുസരിച്ച്, വൻകിട ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ വിൽക്കുന്ന കടകളും നിരീക്ഷിക്കേണ്ടതുണ്ട്. ഈ കടകൾ പൂർണ്ണമായും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കണം, അതുവഴി ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. 

കൂടാതെ, അസം, കാശ്മീർ, നോർത്ത് ഈസ്റ്റ് തുടങ്ങിയ ചില പ്രദേശങ്ങളിലെ സിം കാർഡ് ഡീലർമാർ പോലീസ് വേരിഫിക്കേഷന് വിധേയരാകണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശിക്കുന്നു. ശേഷം മാത്രമേ ഇവർക്ക് പുതിയ സിം  കാർഡുകൾ വിൽക്കാൻ സാധിക്കൂ.  

സിം കാർഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? 

പഴയ സിം കാർഡ് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ നിങ്ങൾ പുതിയ സിം കാർഡ് വാങ്ങും. ഇത്തരത്തിൽ പുതിയ സിം കാർഡ് വാങ്ങുമ്പോഴും ഉപഭോക്താവിന് വിശദമായ  നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പുതിയ സിം വാങ്ങുമ്പോഴുള്ള അതേ നടപടികൾ തന്നെയാണ് ഇത്. അതായത്, ഈ നടപടികൾ പുതിയ സിം കാര്‍ഡ്‌ സിം നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌ത വ്യക്തിക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാനാണ്.  

സിം കാർഡുകൾ  സംബന്ധിച്ച പുതിയ നിയമങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷിതമായ ഫോൺ ഉപയോഗത്തിനും സൈബർ തട്ടിപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News