ചെറുകിട സമ്പാദ്യ പദ്ധതികൾക്കായി പോസ്റ്റ് ഓഫീസിൽ നിരവധി ഓപ്ഷനുകളുണ്ട്. ആവശ്യമെങ്കിൽ നിക്ഷേപത്തോടൊപ്പം വായ്പയെടുക്കാനുള്ള സൗകര്യവും ചില സ്കീമുകളിൽ ഉണ്ടായിരിക്കും. പോസ്റ്റ് ഓഫീസിന്റെ അഞ്ച് വർഷത്തേക്കുള്ള റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം (പോസ്റ്റ് ഓഫീസ് ആർഡി സ്കീം) ഇത്തരത്തിൽ ലോൺ സൗകര്യം കൂടി നൽകുന്നതാണ്. ഇതിൽ നിങ്ങൾക്കും നിക്ഷേപം ആരംഭിക്കാം. ഇതിനായി ചെയ്യേണ്ടത് ലളിതമായ കാര്യങ്ങൾ മാത്രമാണ്.
ഇതിനായി നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഒരു അക്കൗണ്ട് തുറക്കണം (5 വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്). ഈ സ്കീമിന് കീഴിൽ നിക്ഷേപിച്ച തുക പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ട കാര്യം.
നിക്ഷേപത്തിനായി ആർക്കൊക്കെ അക്കൗണ്ട് തുറക്കാം
പ്രായപൂർത്തിയായ ആർക്കും/ രണ്ട് പേർ ഒരുമിച്ച് / മൂന്ന് ആളുകൾക്ക് പോലും ജോയിന്റ് അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത ഒരാൾക്ക് അക്കൗണ്ട് വേണമെങ്കിൽ സ്വന്തം പേരിൽ ഈ അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കും അക്കൗണ്ട് തുടങ്ങാം.നിലവിൽ ഈ അക്കൗണ്ടിന് 6.5 ശതമാനം പലിശയാ ഇതിനുള്ളത്.
വായ്പ ലഭിക്കാനുള്ള സൗകര്യം
5 വർഷത്തെ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ അക്കൗണ്ടിന് കീഴിൽ നിങ്ങൾക്ക് വായ്പ എടുക്കാം. എന്നാൽ ഇതിന് ചില നിയമങ്ങളുണ്ട്. നിങ്ങൾ സ്കീമിന് കീഴിൽ തുടർച്ചയായി 12 തവണകൾ നിക്ഷേപിക്കുകയും അക്കൗണ്ട് ഒരു വർഷമായി പ്രവർത്തിക്കുകയും ക്ലോസ് ചെയ്യാതിരിക്കുകയും ചെയ്താൽ, നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ നിങ്ങൾക്ക് വായ്പയെടുക്കാം. വായ്പ തുക ഒറ്റത്തവണയായോ പ്രതിമാസ തവണകളായോ തിരിച്ചടയ്ക്കാം. 2% പലിശ നിരക്കായിരിക്കും ഇതിനുണ്ടാവുക. കൃത്യസമയത്ത് ലോൺ തിരിച്ചടച്ചില്ലെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ ഈ തുക നിങ്ങളുടെ ആർഡിയുടെ ആകെ തുകയിൽ നിന്ന് കുറയ്ക്കും. വായ്പയെടുക്കാൻ, പാസ്ബുക്ക് സഹിതം അപേക്ഷാ ഫോറം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിൽ സമർപ്പിക്കണം.
നിങ്ങൾക്ക് എത്ര നിക്ഷേപിക്കാം?
ഈ സ്കീമിൽ നിങ്ങൾക്ക് എല്ലാ മാസവും കുറഞ്ഞത് 100 രൂപ നിക്ഷേപിക്കാം. ഇതിന് മുകളിലുള്ള തുക 10 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കണം. ഇനി ഏതെങ്കിലും പഴയ RD അക്കൗണ്ട് ക്ലോസ് ചെയ്തിട്ടില്ലെങ്കിൽ, 5 വർഷത്തേക്ക് ഏത് അക്കൗണ്ടിലും ഇത് അഡ്വാൻസായി നിക്ഷേപിക്കാം. ഈ സ്കീമിന് കീഴിൽ (പോസ്റ്റ് ഓഫീസ് ആർഡി സ്കീം), നിങ്ങൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ഈ സ്കീം അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്നതാണ്. ഇത് നീട്ടാനും സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...