Gold Smuggling: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണക്കടത്ത്; എയർ ഇന്ത്യ ക്യാമ്പിൽ ക്രൂ അടക്കം 7 പേർ പിടിയിൽ

Gold Smuggling: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഇത്തവണ മൂന്ന് കിലോ സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 09:32 AM IST
  • കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
  • സംഭവത്തിൽ വിമാന ജീവനക്കാരെ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി
  • എയർ ഇന്ത്യയുടെ സീനിയർ ക്യാബിൻ ക്രൂവുമായ അമോദ് സാമന്തിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്
Gold Smuggling: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണക്കടത്ത്; എയർ ഇന്ത്യ ക്യാമ്പിൽ ക്രൂ അടക്കം 7 പേർ പിടിയിൽ

നെടുമ്പാശേരി: Gold Smuggling: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട (Gold Smuggling). ഇത്തവണ മൂന്ന് കിലോ സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. സംഭവത്തിൽ വിമാന ജീവനക്കാരെ ഉൾപ്പെടെ ഏഴ് പേർ പിടിയിലായിട്ടുണ്ട്. 

മുംബൈ സ്വദേശിയും എയർ ഇന്ത്യയുടെ സീനിയർ ക്യാബിൻ ക്രൂവുമായ അമോദ് സാമന്തിൽ നിന്നാണ് 1.400 കിലോ സ്വർണ്ണം പിടിച്ചെടുത്തത് (Gold Smuggling). ഏകദേശം 70 ലക്ഷം രൂപയോളം വിലവരും. ഞായറാഴ്ച രാവിലെ ലണ്ടനിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ക്യാബിൻ ക്രൂവിന്റെ ഭാഗമായി അമോദും ഉണ്ടായിരുന്നത്. 

Also Read: HBD SRK: Shahrukh Khan ന്റെ ബംഗ്ലാവിന്റെ ഇന്നത്തെ വില എത്ര? 'മന്നത്ത്' വാങ്ങണമെന്ന് സപ്നം കണ്ടത് 1997ൽ 

 

വിമാനം ഇറങ്ങിയതിന് ശേഷം കൊച്ചിയിലെ ഒരു ഹോട്ടലിലാണ് അമോദ് താമസിച്ചത്. രാത്രി മുംബൈയ്‌ക്ക് പോകാനായി വീണ്ടും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ.  തുടർന്ന് ഇയാളുടെ ബാഗ് പരിശോധിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വർണ്ണം കണ്ടെത്തിയത്. 

അമോദിന്റെ കയ്യിൽ നിന്നും നാല് തങ്കക്കട്ടികളാണ് പിടിച്ചെടുത്തത്. ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റംസിന് കൈമാറി. അമോദിന്റെ മൊഴി അനുസരിച്ച് കൊച്ചിയിൽ വച്ച് ഒരാൾ തനിക്ക് ഈ സ്വർണ്ണം തന്നുവെന്നാണ്.  എന്നാൽ സ്വർണം കൈമാറിയ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും അമോദ് വെളിപ്പെടുത്തിയിട്ടില്ല.

Also Read: Gold Seized: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ

അമോദ് താമസിച്ച ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച അധികൃതർ സ്വർണ്ണം അമോദ് ലണ്ടനിൽ നിന്ന് കൊണ്ടുവന്നതാകാമെന്നും വിമാനത്താവളത്തിലെ ആരുടെയെങ്കിലും സഹായത്തോടെ ഇത് പുറത്തെത്തിച്ചതായിരിക്കുമെന്നുമാണ് കസ്റ്റംസിന്റെ അനുമാനം. 

ഇതിനിടയിൽ വിഷയത്തിൽ അമോദിനെതിരെ നടപടി ഉണ്ടാകുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇയാളെ സസ്‌പെൻഡ് ചെയ്യുമെന്നും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്. കസ്റ്റൻസിന്റെ സംശയം ഇയാൾ നേരത്തേയും ഈ രീതിയിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാം എന്നാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News