വളർത്തുനായയെ 'പട്ടി' എന്ന് വിളിച്ചു; 63കാരനെ അയൽവാസികൾ മർദ്ദിച്ചു കൊന്നു

വളർത്തുനായയെ പട്ടിയെന്ന് വിളിക്കുന്നതിനെ നേരത്തെ നിർമലയും മക്കളും രായപ്പനെ തടിക്കൊമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 09:01 PM IST
  • ഡിണ്ഡിഗൽ സ്വദേശിയായ രായപ്പനെ അയൽവാസികളായ നിർമല ഫാത്തിമ റാണിയും മക്കളും ചേർന്നാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
  • നിർമലയും മക്കളായ ഡാനിയേലിനെയും വിൻസന്റിനെയും പോലീസ് അറസ്റ്റ് ചെയ്തു.
വളർത്തുനായയെ 'പട്ടി' എന്ന് വിളിച്ചു; 63കാരനെ അയൽവാസികൾ മർദ്ദിച്ചു കൊന്നു

ഡിണ്ഡിഗൽ : അയൽവാസിയുടെ വളർത്തുനായയെ 'പട്ടി' എന്ന വിളച്ചതിന് 62കാരനായ വൃദ്ധനെ മർദ്ദിച്ചു കൊന്നു. തമിഴ്നാട്ടിലെ ഡിണ്ഡിഗലിലാണ് പറഞ്ഞ് തീർക്കാവുന്ന പ്രശ്നം വഷളാക്കി കൊലപാതകത്തിലേക്ക് നയിച്ചത്. ഡിണ്ഡിഗൽ സ്വദേശിയായ രായപ്പനെ അയൽവാസികളായ നിർമല ഫാത്തിമ റാണിയും മക്കളും ചേർന്നാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. നിർമലയും മക്കളായ ഡാനിയേലിനെയും വിൻസന്റിനെയും പോലീസ് അറസ്റ്റ് ചെയ്തു.

വളർത്തുനായയെ പട്ടിയെന്ന് വിളിക്കുന്നതിനെ നേരത്തെ നിർമലയും മക്കളും രായപ്പനെ തടിക്കൊമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. വിഷയത്തിൽ ഇടപ്പെട്ട പോലീസ് മരിച്ച രായപ്പനെ അയൽവാസികളുടെ വളർത്തുനായയെ പട്ടിയെന്ന് വിളിക്കുന്നതിനെ വിലക്കിയിരുന്നു. എന്നാൽ അതിനുശേഷം രായപ്പൻ വീണ്ടും വളർത്തുനായയെ പട്ടിയെന്ന് വിളിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ALSO READ : മോഷ്ടിച്ച ബൈക്കുമായി പോലീസിൻറെ മുന്നിൽ പിക്കാസ് അലി; എപ്പോ പൊക്കിയെന്ന് ചോദിച്ചാൽ പോരെ

ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. രായപ്പെൻ തന്റെ സമീപത്തെ പറമ്പിൽ വെള്ളത്തിന്റെ പമ്പ് ഓഫാക്കാൻ കൊച്ചു മകനൊപ്പം പോകവെയാണ് സംഭവം. കൊച്ചുമകനൊപ്പം പറമ്പിലേക്കിറങ്ങിയ രായപ്പൻ പട്ടി കാണും ഒരു വടി കൈയ്യിൽ കരുതാമെന്ന് പറഞ്ഞത് അയൽവാസികൾ കേട്ടു. 

ഇതിൽ പ്രകോപിതനായ നിർമലയുടെ മകൻ ഡാനിയേൽ രായപ്പനോട് ചോദിക്കാൻ ചെല്ലുകയായിരുന്നു. തുടർന്ന് രായപ്പനെ മർദ്ദിക്കുകയും ഇടയേറ്റ് വീണ രായപ്പനെ സംഭവ സ്ഥലത്ത് തന്നെ മരിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയയായിരുന്നു രായപ്പൻ. സംഭവത്തിന് ശേഷം നിർമലയും മക്കളും സ്ഥലം വിട്ടു. ഇന്നലെ വെള്ളിയാഴ്ച പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News