Alappuzha: ഏഴ് വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂരമർദനം; കുട്ടിയുടെ തലയ്ക്ക് ​ഗുരുതര പരിക്ക്

സംഭവത്തിൽ പിതാവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 02:57 PM IST
  • സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് രാജേഷെന്ന് പൊലീസ് പറയുന്നു
  • ഇളയ കുട്ടിയെ കാലിൽ തൂക്കി നിലത്ത് അടിക്കുകയായിരുന്നു
  • കുട്ടിയെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • എന്നാൽ പരിക്ക് ​ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
Alappuzha: ഏഴ് വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂരമർദനം; കുട്ടിയുടെ തലയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴ പത്തിയൂരിൽ ഏഴ് വയസുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ചു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. മദ്യലഹരിയിൽ പിതാവ് കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ പിതാവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ (Police Custody) എടുത്തു.

സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് രാജേഷെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ടു. തുടർന്ന് ഇളയ കുട്ടിയെ കാലിൽ തൂക്കി നിലത്ത് അടിക്കുകയായിരുന്നു. കുട്ടിയെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ​ഗുരുതരമായതിനാൽ (Critical Condition) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: Domestic Violence: ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം

കുട്ടി തീവ്രപരിചരണ വിഭാ​ഗത്തിൽ (Intensive care unit) ചികിത്സയിൽ തുടരുകയാണ്. തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ട്. പ്രതി രാജേഷിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയുടെ അമ്മയുടേതടക്കമുള്ള മൊഴിയെടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News