സിനിമയിലും ജീവിതത്തിലും വില്ലൻ: ലഹരി മരുന്നുമായി പിടിയിലായത് നിവിൻ പോളിക്കൊപ്പം അഭിനയിച്ച നടൻ

വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്

Last Updated : Apr 17, 2021, 01:00 PM IST
  • കേസിൽ കൂടുതൽ പ്രതികളെ എക്സൈസ് തിരയുന്നുണ്ട്
  • അറസ്റ്റിലായ നടൻ വിവിധ സ്റ്റേഷനുകളിലായി വേറെയും കേസുകളിലെ പ്രതിയാണ്
  • കൊച്ചി കേന്ദ്രീകരിച്ച് വൻ ലഹരിക്കടത്ത് സംഘം പ്രവർത്തിക്കുന്നതായാണ് വിവരം
സിനിമയിലും ജീവിതത്തിലും വില്ലൻ: ലഹരി മരുന്നുമായി പിടിയിലായത് നിവിൻ പോളിക്കൊപ്പം അഭിനയിച്ച നടൻ

കൊച്ചി: ആക്ഷൻ ഹീറോ ബിജു (Action Hero Biju) എന്ന ഹിറ്റ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത നടനെ മാരക ലഹരി മരുന്നുമായി കൊച്ചിയിൽ പിടികൂടി.  തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദിനെയാണ്(40) എറണാകുളം നോർത്തിലുള്ള പരമാര റോഡിൽനിന്നും നിരോധിത ലഹരിമരുന്നുമായി പിടികൂടിയത്. 

എറണാകുളം (kochi) എക്സൈസ് സർക്കിൾ ഓഫിസറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയൻ കത്തി എന്നിവയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.ഇയാൾക്കെതിരെ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം കേസെടുത്തു.

Also read: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചു

വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ആക്ഷൻ ഹീറോ ബിജുവിൽ അവസാന രംഗത്ത് നായകനായ നിവിൻ പോളിയെ (Nivin) കുത്തുന്ന ഗുണ്ടാ വേഷത്തിലൂടെയാണ് ഇയാൾ ശ്രദ്ധേയനായത്. ഇത് കൂടാതെ ഇബ, കർമാനി എന്നീ സിനിമകളിലും ഇയാൾ വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

Also Readആര് കൊലപാതകം നടത്തിയാലും അംഗീകരിക്കാനാവില്ല, ഒരു സംഭവങ്ങളും കൊലപാതകത്തിലേക്ക് എത്തരുത്-കൊടിയേരി ബാലകൃഷ്ണൻ

കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കള്ളക്കടത്ത് വ്യാപകമായി നടക്കുന്നതായി എക്സൈസിന് വിവരമുണ്ട്. നേരത്തെ കേന്ദ്ര ഏജൻസികളടക്കം കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ റെയിഡ് നടത്തിയിരുന്നു. ഇതിലും ചിലരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോവാനാണ് എക്സൈസിൻറെ തീരുമാനം. പിടിയിലായ പ്രസാദിന് മയക്കമരുന്നടക്കമുള്ളവ കൈമാറ്റം ചെയ്യുന്ന ചില ഗ്രൂപ്പുകളുമായും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News