Actor Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്

Sexual Assault Case: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യാനായി അന്വേഷണ സംഘത്തിന് മുന്നിൽ എത്താമെന്നറിയിച്ച് നടൻ സിദ്ദിഖ് 

Written by - Zee Malayalam News Desk | Last Updated : Oct 5, 2024, 03:10 PM IST
  • ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ​ഹാജരാകാൻ തയ്യാറാണെന്ന് നടൻ സിദ്ദിഖ്
  • ഇക്കാര്യം താരം പ്രത്യേക അന്വേഷണ സംഘത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്
Actor Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ​ഹാജരാകാൻ തയ്യാറാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം താരം പ്രത്യേക അന്വേഷണ സംഘത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. 

Also Read: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം

സിദ്ധിഖ് സന്നദ്ധതയറിയിച്ച പശ്ചാത്തലത്തിൽ അടുത്ത ആഴ്ചയോടെ ചോദ്യം ചെയ്യലുണ്ടായേക്കുമെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ് തന്ത്രപരമായ ഈ പുതിയ നീക്കം.  അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 2016 ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതികാരിയുടെ ആരോപണം. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുമുണ്ട്.

Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!

നിലവിൽ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ച്ചത്തേക്കാണ് സുപ്രീം കോടതി തടഞ്ഞിരിക്കുന്നത്. നേരത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയും അതിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി പ്രഖ്യാപിപ്പിക്കുകയുമായിരുന്നു. തുടർന്നാണ്  ഒളിവിലായ സിദ്ദിഖ് പുറത്തുവന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News