Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും

Sexual Assault Case: തിരുവനന്തപുരത്തോ കൊച്ചിയിലോ ആയിരിക്കും ഹാജരാകാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2024, 08:11 AM IST
  • നടൻ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും
  • തിരുവനന്തപുരത്തോ കൊച്ചിയിലോ ആയിരിക്കും ഹാജരാകാൻ സാധ്യതയെന്നാണ് റിപ്പോർട്ട്
Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും
കൊച്ചി: ബലാത്സംഗ കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെ നടന്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തോ കൊച്ചിയിലോ ആയിരിക്കും ഹാജരാകാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. 
 
 
ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്.  അതുകൊണ്ട് തിരുവനന്തപുരത്തായിരിക്കുമോ ചോദ്യം ചെയ്യൽ എന്നും സൂചനയുണ്ട്.  തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലോ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരാകാനാണ് കൂടുതല്‍ സാധ്യത. സാധാരണ അന്വേഷണസംഘം നോട്ടീസ് നല്‍കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് മുൻ‌കൂർ ജാമ്യം നൽകിയത്.
 
 
ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് സിദ്ദിഖിന് ആശ്വാസമാകുന്ന ഈ വിധി പ്രസ്താവിച്ചത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരും അതിജീവിതയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
 
 
എല്ലാ വ്യവസായ മേഖലകളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമമുണ്ടെന്ന് നിരീക്ഷിച്ച സുപ്രിംകോടതി എട്ട് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നും കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ചു. സമാന കേസുകളില്‍ പ്രതികളായ മറ്റ് നടന്മാര്‍ക്ക് ജാമ്യം ലഭിച്ചു, സിദ്ദീഖിന് ലഭിച്ചില്ലെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോത്തഗിയുടെ വാദം. മാത്രമല്ല അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിദ്ദിഖ് സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.
 

 
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News