Actress Attack case: കോടതി മാറില്ല? ജഡ്ജ് ഹണി എം വർഗീസ് മാറുമെന്ന് സൂചന

ഹണി എം വര്‍ഗീസിനെ സിബിഐ സ്‌പെഷ്യല്‍ കോടതി മൂന്നില്‍ നിന്നും മാറ്റിയരുന്നു എന്നാൽ കേസ് മാറില്ല

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 11:03 AM IST
  • ഹണി എം വര്‍ഗീസിന് സിബിഐ കോടതിയില്‍ തുടരാമെന്ന മുന്‍ ഉത്തരവ് അസാധു
  • കേസില്‍ തുടര്‍വാദം സിബിഐ കോടതിയിൽ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേള്‍ക്കും
Actress Attack case: കോടതി മാറില്ല? ജഡ്ജ് ഹണി എം  വർഗീസ് മാറുമെന്ന് സൂചന

കൊച്ചി: തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജഡ്ജ് ഹണി എം വർഗീസ് മാറുമെന്ന് സൂചന. വിചാരണ തീരുന്നത് വരെ ജഡ്ജി ഹണി എം വര്‍ഗീസിന് സിബിഐ കോടതിയില്‍ തുടരാമെന്ന മുന്‍ ഉത്തരവ് അസാധുവെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.കേസില്‍ തുടര്‍വാദം സിബിഐ കോടതി മൂന്നില്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേള്‍ക്കും.

ഹണി എം വര്‍ഗീസിനെ സിബിഐ സ്‌പെഷ്യല്‍ കോടതി മൂന്നില്‍ നിന്നും മാറ്റിയരുന്നു എന്നാൽ കേസ് മാറില്ല.പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. നേരത്തെ കോടതി മാറിയാലും ഹണി എം വർഗീസ് തന്നെ കേസിൽ വാദം കേൾക്കും എന്നായിരുന്നു സൂചനകൾ.

അതിനിടയിൽ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണ കോടതിയുടെ പെരുമാറ്റം പക്ഷപാതപരമായെന്നും അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. കേസിൻറെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല"; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് പ്രവീണ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രവീണ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഇതിനോടകം തന്നെ പ്രവീണയുടെ മറുപടി ദിലീപ് ആരാധകർ ഏറ്റെടുത്തു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന നിലപാടാണ് നടി പ്രവീണയ്ക്കുള്ളത്. പ്രവീണയുടെ വാക്കുകൾ ഇങ്ങനെയാണ്. 

"എനിക്ക് തോന്നുന്നില്ല ദിലീപേട്ടൻ പറഞ്ഞ് ചെയ്യിക്കുമെന്ന് അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്‌ച മുൻപ് ഞങ്ങൾ സവാരി എന്നൊരു സിനിമയിൽ അഭിനയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News