Missing Girl Aluva: ആലുവയിൽ കാണാതായ ചാന്ദ്നിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, ആലുവ മാർക്കറ്റിൽ

Aluva Missing Girl Body Found: സംഭവത്തിൽ പ്രതിയെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 12:36 PM IST
  • വെള്ളിയാഴ്ച ആലുവയിൽ നിന്ന് തന്നെയാണ് കുട്ടിയെ കാണാതായത്
  • തുടർന്ന് സിസിടീവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു
  • പ്രതി ആസ്സാം സ്വദേശി അസഫാക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
Missing Girl Aluva: ആലുവയിൽ കാണാതായ ചാന്ദ്നിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, ആലുവ മാർക്കറ്റിൽ

ആലുവ: കാണാതായ അന്യ സംസ്ഥാന തൊഴിലാളികളുടെ  മകൾ അഞ്ചുവയസ്സുകാരി ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കുഞ്ഞിൻറെ മൃതദേഹം. വെള്ളിയാഴ്ചയാണ് കുട്ടിയെ അന്യ സംസ്ഥാന തൊഴിലാളി തട്ടികൊണ്ട് പോയത്. തുടർന്ന് പോലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവത്തിൽ പ്രതി അസഫാക്കിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ അതേ കെട്ടിടത്തിൽ 2 ദിവസം മുൻപ്  താമസക്കാരനായെത്തിയ ആസാം സ്വദേശിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  സംഭവം നടന്നത്  വെള്ളിയാഴ്ട ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം.

കുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിക്കൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി പോകുന്നതാണ് ദൃശ്യത്തിലുള്ളത്. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ ചാന്ദ്നി. കുട്ടി നന്നായി മലയാളം സംസാരിക്കും. ധാരാളം അതിഥി തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ. പ്രതി മറ്റാര്‍ക്കെങ്കിലും കുട്ടിയെ കൈമാറിയോയെന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News