Drugs Seized: ബ്രൗൺഷു​ഗറുമായി അസം സ്വദേശികൾ വർക്കലയിൽ പിടിയിൽ!

Crime News: തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഐ.ടി സെല്ലിന്റെ സഹായത്തോടെ വർക്കല റെയിഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗറുമായി ഇവരെ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 11:39 PM IST
  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും 10 ഗ്രാം ബ്രൗൺഷുഗറുമായി അസം സ്വദേശികൾ പിടിയിൽ
  • പിടിയിലായത് അസം സ്വദേശികളായ മുഹമ്മദ് കിത്താബലി, ജഹാം​ഗീർ ആലം എന്നിവരാണ്
Drugs Seized: ബ്രൗൺഷു​ഗറുമായി അസം സ്വദേശികൾ വർക്കലയിൽ പിടിയിൽ!

തിരുവനന്തപുരം: വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും 10 ഗ്രാം ബ്രൗൺഷുഗറുമായി അസം സ്വദേശികളെ പിടികൂടി.  പിടിയിലായത് അസം സ്വദേശികളായ മുഹമ്മദ് കിത്താബലി, ജഹാം​ഗീർ ആലം എന്നിവരാണ്. 

Also Read: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് MDMA യുമായി പിടിയിൽ

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഐ.ടി സെല്ലിന്റെ സഹായത്തോടെ വർക്കല റെയിഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗറുമായി ഇവരെ കണ്ടെത്തിയത്.  വിപണിയിൽ 10 ലക്ഷം രൂപയോളം വിലമതിക്കുന്ന ബ്രൗൺഷുഗറാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. 

Also Read: ഇക്കാര്യങ്ങൾ സ്വപ്നങ്ങളിൽ കാണുന്നത് പെട്ടെന്ന് വിവാഹം നടക്കുമെന്നതിന്റെ സൂചന, അറിയാം...

വർക്കലയിലെത്തുന്ന വിനോദസഞ്ചാരികളേയും അതിഥി തൊഴിലാളികളേയും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനെത്തിച്ച ബ്രൗൺ ഷു​ഗറാണ് പിടികൂടിയതെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും പ്രദേശങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിൽ നിന്ന് കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു. 

Also Read: തൈരും ഈ ഇലയും ചേർത്തുള്ള പാക്ക് മുഖത്ത് പുരട്ടു... മുഖം വെട്ടി തിളങ്ങും!

 

എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന. ഒന്നാം പ്രതി വിഷ്‌ണു നേരത്തെ 100 കിലോയോളം കഞ്ചാവ് കടത്തിയ കേസിൽ വിശാഖപട്ടണത്ത് ജയിൽവാസം അനുഭവിച്ചിരുന്ന ആളാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും കഞ്ചാവ് കടത്തിയിരിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News