ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. രാമനവമി ദിവസമായ ഞായറാഴ്‌ച ഉച്ചയ്‌ക്ക് നോൺ വെജ് ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് എബിവിപി-ഇടത് വിദ്യാർഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥികൾ ആരോപിച്ചു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
"Left & NSUI workers create ruckus during pooja in the university on the occasion of Ram Navami. There is no angle of non-veg. They have a problem with programs on the occasion of Ram Navami," says Rohit Kumar, ABVP's JNU wing president pic.twitter.com/IdA0EQD2lk
— ANI (@ANI) April 10, 2022
ക്യാമ്പസിലെ കാവേരി ഹോസ്റ്റലിൽ എബിവിപി മാംസാഹാരം വിളമ്പുന്നത് തടയുകയായിരുന്നുവെന്ന് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. രാമനവമി ദിവസമാണെന്ന് ചൂണ്ടികാട്ടിയാണ് അക്രമം. പൂജകൾ നടത്താൻ ഇടത് വിദ്യാർഥി സംഘടനകൾ അനുവദിക്കുന്നില്ലെന്ന് എബിവിപിയും ആരോപണം ഉന്നയിച്ചു.
Video thread of the violence unleashed by ABVP today inside #JNU pic.twitter.com/DQpw3uf7hN
— Aishe (ঐশী) (@aishe_ghosh) April 10, 2022
നിലവിൽ സ്ഥിതിഗതികൾ സമാധാനപരമാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. “ഇരു വിദ്യാർത്ഥി സംഘടയും സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. പരാതി ലഭിച്ചാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Leftists, Communists have attacked ABVP activists and common students of JNU. ABVP Activist Ravi Raj severely injured this Naxali attack #CommunistViolenceDownDown pic.twitter.com/d3Z0rq8Z9z
— ABVP JNU (@abvpjnu) April 10, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA