Padma Awards 2025: എംടിക്ക് പത്മവിഭൂഷണ്‍; പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

Padma Awards 2025: 2025ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 09:33 PM IST
  • മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നൽകും.
  • ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും
Padma Awards 2025: എംടിക്ക് പത്മവിഭൂഷണ്‍; പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

2025ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. എംടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.

തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും. സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ, ഗായകൻ അര്‍ജിത്ത് സിങ്, മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News