Union Budget 2025: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇതിനിടയിൽ എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര സർക്കാർ അംഗീകാരവും നൽകി.
7th Pay Commission Latest Updates: 2025 ലെ ബജറ്റിന് മുന്നോടിയായി കോവിഡ് കാലത്ത് മരവിപ്പിച്ച 18 മാസത്തെ ഡയ കുടിശ്ശിക നൽകുമെന്ന പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയത് വലിയൊരു സന്തോഷവാർത്ത തന്നെയാണ്. ഇതേത്തുടർന്ന് നാളുകളായി ആവശ്യപ്പെടുന്ന മറ്റൊരു കാര്യം നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ..
കൊറോണ കാലത്ത് അതായത് 2020 ജനുവരി മുതൽ 2021 ജൂൺ വരെ മരവിപ്പിച്ച 18 മാസത്തെ പെൻഡിംഗ് ഡിയർനസ് അലവൻസ് (DA) നൽകണമെന്ന ആവശ്യം വീണ്ടും ഉയർന്നിരിക്കുകയാണ്. മുടങ്ങിക്കിടന്ന അലവൻസ് പ്രകാരമുള്ള കുടിശ്ശിക പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ നാളായി ആവശ്യപ്പെടുകയാണ്. ഈ തുക സർക്കാർ നൽകിയാൽ ഇത് ജീവനക്കാർക്ക് വലിയൊരു ആശ്വാസമാകും
എൻസി ജെസിഎം സെക്രട്ടറി ഗോപാൽ മിശ്ര ജനുവരിയിൽ ധനമന്ത്രാലയത്തിന് അയച്ച കത്തിൽ കോവിഡ്-19 പാൻഡെമിക് കാലയളവിൽ മരവിപ്പിച്ച ഡിയർനസ് അലവൻസിൻ്റെ 18 മാസത്തെ കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൊറോണ മഹാമാരിയെ തുടർന്ന് ലോകരാജ്യങ്ങളെല്ലാം സാമ്പത്തികപ്രശ്നത്തെ അഭിമുഖീകരിച്ചപ്പോൾ ഇന്ത്യയിലും അതെ അവസ്ഥ തന്നെയായിരുന്നു.
അന്നുണ്ടായ അസാധാരണ സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ വിവിധ നടപടികളെടുത്തിരുന്നു. അതിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമബത്തയും 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള 18 മാസത്തെ മൂന്ന് ഡിഎ കേന്ദ്രം തടഞ്ഞു. ശേഷം സ്ഥിതിഗതികൾ അൽപം മാറിയതോടെ DA നല്കാൻ തുടങ്ങി
കോവിഡ് കാലത്ത് മരവിപ്പിച്ച തുക കൂടുതൽ ആവശ്യക്കാരായ ദുർബല വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി സർക്കാർ ഉപയോഗിച്ചിരുന്നു. ഇപ്പോഴിതാ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള അനുവാദത്തെ തുടർന്ന് 18 മാസത്തെ ഡിഎ അരിയർ തുക സർക്കാർ തിരികെ നൽകണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്
എൻസി ജെസിഎം സെക്രട്ടറി ഗോപാൽ മിശ്ര അയച്ച കത്തിൽ " ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിനിങ്ങൾക്കനുസൃതമായി നിലവിൽ രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി തൃപ്തികരമാണെന്ന് കണക്കിലെടുത്ത്, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ട 18 മാസത്തെ DA/DR കുടിശ്ശിക തിരികെ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് കുറിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇത് സംബന്ധിച്ച സന്തോഷ വാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും.
ഡിഎ അരിയർ ലഭിച്ചാൽ ജീവനക്കാർക്ക് വൻ സാമ്പത്തിക സഹായമായിരിക്കും എന്നതിൽ സംശയം വേണ്ട. അത് എത്ര ലഭിക്കും എന്നത് ജീവനക്കാരുടെ ശമ്പളത്തെയും ശമ്പള സ്കെയിലിനെയും ആശ്രയിച്ചിരിക്കും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലെവൽ 1 ജീവനക്കാർക്ക് കുറഞ്ഞത് 11,800 രൂപ മുതൽ പരമാവധി 37,554 രൂപ വരെ ലഭിക്കും. ലെവൽ 13 ജീവനക്കാർക്ക് 144,200 മുതൽ 2,18,200 രൂപ വരെ ലഭിക്കും.
അതുപോലെ ലെവൽ 14 ജീവനക്കാർക്ക് കുറഞ്ഞത് 1,82,200 രൂപ മുതൽ പരമാവധി 2,24,100 രൂപ വരെ ലഭിക്കും എന്നാണ് സൂചന. ഈ കണക്കുകൾ വെറുമൊരു ഏകദേഷാ രൂപം മാത്രമാണ്. ശരിക്കുള്ള തുക വ്യത്യാസപ്പെട്ടേക്കാം.
എന്തായാലും ഇങ്ങനൊരു തീരുമാനം മോദി സർക്കാർ എടുത്തൽ അത് കോടിക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയോ ആശ്വാസമായിരിക്കും