റാസൽഖൈമ: വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാര് യുഎഇയില്‍ പിടിയിലായതായി റിപ്പോർട്ട്. യുഎഇയില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന 7.5 മില്യൺ ഡോളര്‍ വ്യാജ കറൻസിയാണ് അധികൃതര്‍ പിടികൂടിയത്.
Also Read: മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. റാസല്‍ഖൈമയിലെ ഒരു വ്യവസായി രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് രാജ്യത്ത് വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് റാസല്‍ഖൈമ പോലീസ് ജനറല്‍ കമാന്‍ഡ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കിമിനല്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം എന്നിവ സഹകരിച്ച് നടത്തിയ ഓപ്പറേഷനിൽ സംഘത്തെ പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.
Also Read: ഇടവ രാശിയിൽ ഗജകേസരിയോഗം; ഇവർക്ക് നൽകും ഡബിൾ ജാക്ക്പോട്ട് നേട്ടങ്ങൾ
ഇവരെ വ്യാജ കറന്‍സികളുടെ സാമ്പിളുകളോടെയാണ് പിടികൂടിയത്. ഇവരുടെ താമസസ്ഥലം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ബാക്കി വ്യാജ കറന്‍സികള്‍ കൂടി പിടികൂടിയത്. പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ റഫര്‍ ചെയ്തിട്ടുണ്ട്. വ്യാജ കറന്‍സി കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ കുറ്റമാണെന്നും ശിക്ഷാര്‍ഹമാണെന്നും റൈസല്ഖൈമ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.